പൊതുപണിമുടക്ക്: തിരുവനന്തപുരത്ത് SBI ട്രഷറി ബ്രാഞ്ച് എട്ട് അംഗ സംഘം ആക്രമിച്ചു

Last Updated:
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് സമീപത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ചിനുനേരെ സമരാനുകൂലികളുടെ ആക്രമണം. മാനേജരുടെ ക്യാബിനും കമ്പ്യൂട്ടറും അടിച്ചു തകർത്തു. സ്റ്റാച്യൂവിനടുത്ത് സംയുക്തസമരസമിതിയുടെ പന്തലിന് തൊട്ടടുത്തുള്ള ബ്രാഞ്ചിന് നേരെയാണ് ആക്രമണമുണ്ടായത്. രാവിലെ പത്തേകാലോടെയാണ് പതിനഞ്ചോളം പേര്‍ ഉള്‍പ്പെടുന്ന സംഘം എസ്ബിഐയുടെ ട്രഷറി ശാഖയിലേക്കു കടന്നുവന്നത്. മാനേജരുടെ മുറിയില്‍ എത്തിയ സംഘം ക്യാബിന്‍ അടിച്ചു തകര്‍ത്തു. മേശയും കംപ്യൂട്ടറും നശിപ്പിച്ചു. ശാഖ അടയ്ക്കാം എന്ന് മാനേജര്‍ പറഞ്ഞെങ്കിലും പ്രതിഷേധക്കാര്‍ വകവച്ചില്ല.
ബാങ്ക് മാനേജർ സന്തോഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അക്രമത്തിൽ കന്റോൺമെൻറ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പൊതുമുതൽ നശിപ്പിച്ചതിന് ജാമ്യമില്ലാവകുപ്പ് പ്രകാരം എട്ട് പേർക്കെതിരെയാണ് കേസെടുത്തത് സംഘത്തിലെ രണ്ടുപേർ ജിഎസ്ടി ഓഫീസിലെ ജീവനക്കാർ എന്നാണ് വിവരം. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ചൈത്ര തെരേസ ജോണ്‍ പറഞ്ഞു.
advertisement
രണ്ടുദിവസത്തെ പണിമുടക്കിനിടെ സംസ്ഥാനത്ത് ബാങ്ക് ശാഖയ്ക്ക് എതിരേ നടക്കുന്ന ആദ്യ ആക്രമണമാണിത്. പണിമുടക്കായിരുന്നെങ്കിലും ഇന്നലെ എസ്ബിഐ ബ്രാഞ്ചുകൾ പലതും പ്രവ‍ർത്തിക്കുന്നുണ്ടായിരുന്നു. പണിമുടക്കിൽ അക്രമങ്ങളുണ്ടാകില്ലെന്നും കടകൾ നിർബന്ധിച്ച് അടപ്പിക്കില്ലെന്നും വാഹനങ്ങൾ തടയില്ലെന്നുമായിരുന്നു പ്രഖ്യാപനം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊതുപണിമുടക്ക്: തിരുവനന്തപുരത്ത് SBI ട്രഷറി ബ്രാഞ്ച് എട്ട് അംഗ സംഘം ആക്രമിച്ചു
Next Article
advertisement
നാലര വർഷത്തിന് ശേഷം ആലപ്പുഴ ജില്ലയിലെ സർക്കാർ പരിപാടിയിൽ ജി. സുധാകരന്റെ ചിത്രം
നാലര വർഷത്തിന് ശേഷം ആലപ്പുഴ ജില്ലയിലെ സർക്കാർ പരിപാടിയിൽ ജി. സുധാകരന്റെ ചിത്രം
  • ജി. സുധാകരന്റെ ചിത്രം നാലര വർഷത്തിന് ശേഷം ആലപ്പുഴയിലെ സർക്കാർ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടു.

  • 50 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച നാലുചിറ പാലം 27ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

  • പാലം തുറന്നാൽ, അമ്പലപ്പുഴ-തിരുവല്ല പാതയും എൻ‌എച്ച് 66യും ബന്ധിപ്പിച്ച് ഗതാഗതം മെച്ചപ്പെടുത്തും.

View All
advertisement