ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു; അമ്മയുടെ കയ്യിലിരുന്ന ഒരു വയസ്സുകാരൻ റോഡിലേക്ക് തെറിച്ച് വീണു മരിച്ചു
- Published by:ASHLI
- news18-malayalam
Last Updated:
മെഡിക്കൽ കോളേജിലെ ഹൗസ് സർജൻ ഡോക്ടറും പി.ജി വിദ്യാർത്ഥിനിയും യാത്ര ചെയ്ത ബുള്ളറ്റാണെന്ന് വിവരം
തിരുവനന്തപുരം നെടുമങ്ങാട് വലിയമലയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരു വയസ്സുകാരന് ദാരുണാന്ത്യം. വിതുര സ്വദേശി ഷിജാദിന്റെ മകൻ ആബിസ് മിൽഹാൻ(1) ആണ് മരിച്ചത്. വിതുരയിൽ നിന്ന് നെടുമങ്ങാട് ഭാഗത്തേക്കുള്ള ഓട്ടോയും നെടുമങ്ങാട് നിന്ന് വിതുരയിലേക്ക് പോവുകയായിരുന്ന ബുള്ളറ്റുമാണ് കൂട്ടിയിടിച്ചത്.
ഓട്ടോറിക്ഷയിൽ ഷിജാദ്, ഭാര്യ നൗഷിത, അവരുടെ മൂന്ന് മക്കൾ എന്നിവരായിരുന്നു. വലിയമല മലമ്പ്രക്കോണിൽ വച്ചായിരുന്നു അപകടം. മാതാവ് നൗഷിമയുടെ കയ്യിലിരുന്നുകൊണ്ട് ആബിസ് മിൽഹാൻ ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്നു.
ബുള്ളറ്റ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇതോടെ ഓട്ടോ മറിയുകയും നൗഷിമയുടെ കയ്യിൽ നിന്നു തെറിച്ച ആബിസ് മിൽഹാൻ റോഡിലേക്ക് വീഴുകയും ചെയ്തു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ നൗഷിമക്കും പരുക്കേറ്റിട്ടുണ്ട്. നൗഷിമയ്ക്ക് തോളെല്ലിനും കാലിലും പരുക്കേറ്റു. മെഡിക്കൽ കോളേജിലെ ഹൗസ് സർജൻ ഡോക്ടറും പി.ജി വിദ്യാർത്ഥിനിയും യാത്ര ചെയ്ത ബുള്ളറ്റാണെന്ന് വിവരം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 16, 2025 10:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു; അമ്മയുടെ കയ്യിലിരുന്ന ഒരു വയസ്സുകാരൻ റോഡിലേക്ക് തെറിച്ച് വീണു മരിച്ചു