ഗുരുവായൂർ - തൃശ്ശൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു
- Published by:Nandu Krishnan
- news18-malayalam
Last Updated:
കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം ജനങ്ങളുടെ യാത്രാക്ലേശത്തിന് വലിയൊരു ആശ്വാസമാകുമെന്ന് കേന്ദ്ര മന്ത്രി സുരേഷ്ഗോപി
ഗുരുവായൂർ - തൃശ്ശൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ്ഗോപി. ട്രെയിൻ നമ്പർ: 56115/56116 തൃശ്ശൂർ - ഗുരുവായൂർ പാസഞ്ചർ ആണ് ആനുവദിച്ചത്. എല്ലാ ദിവസവും സർവീസ് ഉണ്ടായിരിക്കും. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുരേഷ്ഗോപി ഇക്കാര്യം അറിയിച്ചത്.
advertisement
ഏറെ കാലമായി സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും ജനങ്ങൾ നല്‍കിയ അഭ്യര്‍ത്ഥനകള്‍ക്കും കാത്തിരിപ്പിനും ഇപ്പോൾ ശുഭകരമായ ഒരു തീരുമാനമായിരിക്കുകയാണെന്നും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ഈ തീരുമാനം യാത്രാക്ലേശത്തിന് വലിയൊരു ആശ്വാസമാകുമെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഈ പ്രൊപ്പോസലിന് അംഗീകാരം നൽകിയ റെയിൽവേ മന്ത്രാലയത്തിനും ഉദ്യോഗസ്ഥർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ട്രെയിൻ നമ്പർ: 56115/56116 തൃശ്ശൂർ - ഗുരുവായൂർ പാസഞ്ചർ.
സർവീസ്: ദിവസേന (Daily).
സമയക്രമം
തൃശ്ശൂരിൽ നിന്ന് രാത്രി 08:10-ന് പുറപ്പെട്ട് 08:45-ന് ഗുരുവായൂരിലെത്തും.
ഗുരുവായൂരിൽ നിന്ന് വൈകുന്നേരം 06:10-ന് പുറപ്പെട്ട് 06:50-ന് തൃശ്ശൂരിലെത്തും
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
Jan 15, 2026 7:32 PM IST







