ഒന്നാം തീയതി ബിവറേജസ് അടയ്ക്കുന്നത് പഴഞ്ചന്‍ ഐഡിയ; ആഘോഷത്തിന് അവധി ആലോചിക്കുന്നതായി എംഡി
- Published by:Rajesh V
- news18-malayalam
Last Updated:
'ഡ്രൈ ഡേ എന്നത് ഒരുട പഴഞ്ചന്‍ ആശയമാണ്. അതുകൊണ്ട് ആര്‍ക്കാണ് ഗുണം? നിലവില്‍ ബെവ്‌കോ ജീവനക്കാര്‍ക്ക് 4 അവധി ദിനങ്ങളും 12 ഡ്രൈ ഡേയുമാണുള്ളത്'
കൊച്ചി: ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കുന്നതിനെപ്പറ്റി ആലോചിക്കുന്നതായി സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍. നിലവില്‍ എല്ലാമാസവും ഒന്നാം തീയതി ഡ്രൈ ഡേയായി ആണ് ആചരിച്ചുവരുന്നത്. ഇതിനുപകരം ബെവ്‌കോയിലെ ജീവനക്കാര്‍ക്ക് കൂടി അനിയോജ്യമായ രീതിയില്‍ അവധി പുനക്രമീകരിക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി ജീവനക്കാരുമായി സംസാരിച്ചശേഷം നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ബെവ്‌കോ എം ഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.
'' ഡ്രൈ ഡേ എന്നത് ഒരു പഴഞ്ചന്‍ ആശയമാണ്. അതുകൊണ്ട് ആര്‍ക്കാണ് ഗുണം? നിലവില്‍ ബെവ്‌കോ ജീവനക്കാര്‍ക്ക് 4 അവധി ദിനങ്ങളും 12 ഡ്രൈ ഡേയുമാണുള്ളത്. ഞങ്ങളുടെ ജീവനക്കാരും അവധി ദിനങ്ങള്‍ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ആഘോഷിക്കുന്ന സ്ഥിതി ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു,'' എംഡി പറഞ്ഞു.
ജീവനക്കാരുടെ എണ്ണം പരിമിതമായതിനാല്‍ കൂടുതല്‍ ദിവസം പ്രവര്‍ത്തിക്കുന്നതിന് അധിക ജീവനക്കാരെ ആവശ്യമായി വരും. ഈ മാറ്റം ബെവ്‌കോയുടെ വരുമാനത്തെ ബാധിക്കില്ല. നിലവിലെ അവധി ദിനങ്ങള്‍ ജീവനക്കാര്‍ക്ക് കൂടി സൗകര്യപ്രദമായ ദിവസങ്ങളിലേക്ക് മാറ്റാനാണ് ആലോചിക്കുന്നതെന്നും എംഡി അറിയിച്ചു.
advertisement
അതേസമയം ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി ഓട്ടോമേഷന്‍ വഴി ജവാന്‍ റം വില്‍പ്പന 15 ശതമാനം വര്‍ധിപ്പിക്കാനും ബെവ്‌കോ ലക്ഷ്യമിടുന്നു. നിലവില്‍ തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡിലെ തടസങ്ങള്‍ ഉത്പാദനശേഷിയെ പരിമിതപ്പെടുത്തുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാനും ബെവ്‌കോ ശ്രമിക്കുന്നു. കൂടാതെ ചിറ്റൂരില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡിസ്റ്റിലറിയില്‍ നിന്നും ബെവ്‌കോയുടെ സ്വന്തം ബ്രാന്‍ഡി ബ്രാന്‍ഡ് അവതരിപ്പിക്കാനും അധികൃതര്‍ പദ്ധതിയിടുന്നുന്നുണ്ട്.
അധികം വൈകാതെ എല്ലാ ജില്ലകളിലും സൂപ്പര്‍ പ്രീമിയം ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ബെവ്‌കോ എംഡി അറിയിച്ചു. ആദ്യ ഘട്ടത്തില്‍ എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ് സൂപ്പര്‍ പ്രീമിയം ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുകയെന്ന് എംഡി പറഞ്ഞു. നിലവില്‍ ബെവ്‌കോയ്ക്ക് കീഴില്‍ സംസ്ഥാനത്ത് 278 ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
advertisement
Summary: Bevco plans to recommend changing the 12 dry days, currently set on the first of every month, to more staff-friendly dates. According to Bevco MD Harshita Attaluri, staff consultations will be held, and a proposal will be submitted to the government.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
February 21, 2025 5:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒന്നാം തീയതി ബിവറേജസ് അടയ്ക്കുന്നത് പഴഞ്ചന്‍ ഐഡിയ; ആഘോഷത്തിന് അവധി ആലോചിക്കുന്നതായി എംഡി