ബെംഗളൂരു: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ കസ്റ്റഡിയില്‍ കഴിയുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ കാണാന്‍ എത്തിയ സഹോദരന്‍ ബിനോയ് കോടിയേരിക്ക് അനുമതി നിഷേധിച്ചു. അഭിഭാഷകര്‍ക്കൊപ്പാണ് ബിനോയ് ഇ.ഡി ഓഫീസിൽ എത്തിയത്. അരമണിക്കൂറിലേറെ കാത്തു നിന്നിട്ടും കൂടിക്കാഴ്ചയ്ക്ക് ഇ.ഡി അനുമതി നൽകിയില്ല.
കൂടിക്കാഴ്ച നിഷേധിച്ചതിനെ തുടർന്ന് അഭിഭാഷകർ ഇ.ഡി ഉദ്യോഗസ്ഥരുമായി തർക്കിച്ചു. ഇ.ഡി ഉദ്യോഗസ്ഥർ പൊലീസിനെ വിളിച്ചു വരുത്തിയതിനെ തുടർന്നാണ് ബിനോയിയും സംഘവും മടങ്ങിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ കാണാനാകില്ലെന്ന നിലാപാടിലായിരുന്നു ഇ.ഡി ഉദ്യോഗസ്ഥർ. അനുമതി നൽകാൻ ഇ.ഡി തയാറാകാതെ വന്നതോടെ അരമണിക്കൂറോളം ബിനോയിയും അഭിഭാഷകരും ഓഫീസിന് മുന്നിൽ കാത്തുനിന്നു. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമ്പോൾ കാണമെന്നാണ് ഇ.ഡി ഉദ്യോഗസ്ഥർ ബിനോയിയോട് പറഞ്ഞത്.
Also Read ബിനീഷ് കോടിയേരിയുടെ സ്വത്ത് വിവരം തേടി ഇ.ഡി; രജിസ്ട്രേഷൻ വകുപ്പ്ന് കേന്ദ്ര ഏജൻസിയുടെ കത്ത്
ഇ.ഡി അറസ്റ്റു ചെയ്ത വ്യാഴാഴ്ച കോടതി പരിസരത്ത് വച്ച് ബിനോയ് ബിനീഷിനെ കണ്ടിരുന്നു. വെള്ളിയാഴ്ച രാവിലെ ഇ.ഡി ഓഫീസിലെത്തി ബിനീഷിന്റെ വസ്ത്രങ്ങള്‍ ബിനോയ് കൈമാറുകയും ചെയ്തു. എന്നാൽ വൈകിട്ട് വീണ്ടും എത്തിയപ്പോഴാണ് ഇ.ഡി കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bineesh kodiyeri, Binoy kodiyeri, Enforcement Directorate