നേമത്ത് ബിജെപി ചുവരെഴുത്ത് തുടങ്ങി; നിലവിലെ ജനപ്രതിനിധി തികഞ്ഞ പരാജയമെന്ന് രാജീവ് ചന്ദ്രശേഖർ
- Published by:Rajesh V
- news18-malayalam
Last Updated:
നേമത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി കൂടിയായ എംഎൽഎ തികഞ്ഞ പരാജയമാണെന്നും മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു
തിരുവനന്തപുരം: നേമത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കാലടി വാർഡിൽ നൂറാം നമ്പർ ബൂത്തിൽ തളിയിൽ ഇന്ദിരാ ഗാന്ധി ജംഗ്ഷനിൽ ചുവരരെഴുതി കൊണ്ടായിരുന്നു രാജീവ് ചന്ദ്രശേഖർ തിരത്തെടുപ്പ് പ്രചാരണം തുടങ്ങിയത്.
നേമത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി കൂടിയായ എംഎൽഎ തികഞ്ഞ പരാജയമാണെന്നും മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നേമംകാർ വലിയ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ബിജെപി കേന്ദ്ര നേതൃത്വം അനുവദിച്ചാൽ നേമത്ത് മത്സരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നേമം മണ്ഡലത്തിൽ വിവിധ ബൂത്തുകളിൽ നടന്ന കുടുംബയോഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിന്റെ' തത്സമയ പ്രദർശനത്തിലും രാജീവ് ചന്ദ്രശേഖർ പങ്കെടുത്തു.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ്, തിരുവനന്തപുരം നഗരസഭ പാർലമെന്ററി പാർട്ടി നേതാവ് പാപ്പനംകോട് സജി, കാലടി കൗൺസിലർ ജി എസ് മഞ്ജു തുടങ്ങിയ നിരവധി നേതാക്കളും അദ്ദേഹത്തോടൊപ്പം പരിപാടിയിൽ സംബന്ധിച്ചു.
advertisement
Summary: BJP State President Rajeev Chandrasekhar officially kicked off the party's election campaign in the Nemom constituency by starting wall paintings at Kalady ward. Chandrasekhar called the current MLA and Minister, V. Sivankutty, a "total failure," alleging that he has failed to address the issues of the people in Nemom. He expressed his readiness to contest from Nemam if the BJP central leadership approves his candidacy.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Feb 23, 2026 11:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നേമത്ത് ബിജെപി ചുവരെഴുത്ത് തുടങ്ങി; നിലവിലെ ജനപ്രതിനിധി തികഞ്ഞ പരാജയമെന്ന് രാജീവ് ചന്ദ്രശേഖർ








