advertisement

കർണാടകയിൽ 16 വയസിൽ താഴെയുള്ളവര്‍ക്ക് മൊബൈൽ ഫോണും സോഷ്യൽ മീഡിയയും നിരോധനം പരിഗണനയില്‍

Last Updated:

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ സർവകലാശാലാ വൈസ് ചാൻസലർമാരുമായി ഇതുസംബന്ധിച്ച ചർച്ചകൾ ആരംഭിച്ചു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ബെംഗളൂരു: സോഷ്യൽ മീഡിയാ അഡിക്ഷൻ കുട്ടികളെ ദോഷകരമായി ബാധിക്കുന്നത് തടയുന്നതിനായി, 16 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നിരോധിക്കുന്ന കാര്യം കർണാടക സർക്കാർ പരിഗണിക്കുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ സർവകലാശാലാ വൈസ് ചാൻസലർമാരുമായി ഇതുസംബന്ധിച്ച ചർച്ചകൾ ആരംഭിച്ചു.
കർണാടക ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിളിച്ചുചേർത്ത യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിർദേശം മുന്നോട്ടുവെച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കിടയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് അദ്ദേഹം വിസിമാരുടെ അഭിപ്രായം തേടി. കുട്ടികൾ മയക്കുമരുന്നിന് അടിമകളാകുന്നതും സോഷ്യൽ മീഡിയയുടെ അമിത സ്വാധീനവും അവരുടെ പഠനത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്നതിലുള്ള ആശങ്കയാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ.
ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ നിയന്ത്രണം ഏർപ്പെടുത്തിയത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഫിൻലൻഡ്, യുകെ തുടങ്ങിയ രാജ്യങ്ങളും സമാനമായ നടപടികൾ ആലോചിക്കുന്നുണ്ട്. മെറ്റയുമായി ചേർന്ന് സംസ്ഥാനത്ത് ഇതിനകം തന്നെ 'ഡിജിറ്റൽ ഡീറ്റോക്സ്' പ്രോഗ്രാം നടപ്പിലാക്കുന്നുണ്ടെന്ന് ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ അറിയിച്ചു. മൂന്ന് ലക്ഷത്തോളം വിദ്യാർത്ഥികളും ഒരു ലക്ഷത്തോളം അധ്യാപകരും ഇതിന്റെ ഭാഗമാണ്.
advertisement
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മാത്രമായിരിക്കും ഈ നിയന്ത്രണം ബാധകമാവുകയെന്നും ക്യാമ്പസിലെ മുതിർന്ന വിദ്യാർത്ഥികളെ ഇത് ബാധിക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ചർച്ചകൾ മാത്രമാണ് നടക്കുന്നത്; അന്തിമ തീരുമാനം എടുത്തിട്ടില്ല. കർണാടകയ്ക്ക് പുറമെ ആന്ധ്രാപ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളും സമാനമായ നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിച്ചുവരികയാണ്.
Summary: The Karnataka government is exploring a proposal to prohibit the use of mobile phones for children under the age of 16. Chief Minister Siddaramaiah initiated discussions on this move during a meeting with university Vice Chancellors to address the rising concerns over social media addiction and its negative impact on minors. The government is concerned that excessive digital exposure is harming children's mental health, academic progress, and making them vulnerable to harmful influences like drugs.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
കർണാടകയിൽ 16 വയസിൽ താഴെയുള്ളവര്‍ക്ക് മൊബൈൽ ഫോണും സോഷ്യൽ മീഡിയയും നിരോധനം പരിഗണനയില്‍
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement