തിരഞ്ഞെടുപ്പ് ദിവസം പാർട്ടിക്കാർ മുങ്ങി; ഒറ്റയ്ക്കായ ബിജെപി വനിതാ സ്ഥാനാർഥി പോളിംഗ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു

Last Updated:

നിർബന്ധിച്ചത് കൊണ്ട് മാത്രം സ്ഥാനാർത്ഥിയായ അവർക്ക് പ്രചാരണത്തിന് പോലും വീടുകൾ തോറും ഒറ്റയ്ക്ക് കയറിയിറങ്ങേണ്ട അവസ്ഥയായിരുന്നു

ജനജമ്മ ഡി.ദാമോദരൻ
ജനജമ്മ ഡി.ദാമോദരൻ
കോട്ടയം : ഒരു പോളിങ് സ്റ്റേഷന് മുന്നിൽ രാവിലെ മുതൽ പോളിംഗ് അവസാനിക്കുന്നത് വരെ ഒരു വനിതാ സ്ഥാനാർഥി ഒരേ നിൽപ്പ് നിൽക്കുക. ഇടയ്ക്ക് അവരുടെ മകൻ മാത്രം വന്ന് അമ്മയ്ക്ക് കുടിക്കാൻ വെള്ളം കൊടുക്കുന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയല്ല. ഒരു പാർട്ടിക്ക് വേണ്ടി മത്സരിക്കുന്നവരാണ്.
അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത് ആറാം വാർഡ്  ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ  വാർഡിലെ  ബിജെപി സ്ഥാനാർഥി ജനജമ്മ ഡി.ദാമോദരനാണ് കഴിഞ്ഞ ദിവസം ഒരു പാർട്ടി പ്രവർത്തകൻ പോലും കൂടെയില്ലാതെ ഏറ്റുമാനൂർ ഗവ. ഐടിഐയിലെ പോളിംഗ് സ്റ്റേഷന് മുന്നിൽ ഒറ്റയ്ക്ക് നിൽക്കേണ്ടി വന്നത്. സർവകലാശാലാ റിട്ടയേർഡ് ജീവനക്കാരിയാണ് ജനജമ്മ.
വോട്ടിംഗ് ദിനത്തിൽ മാത്രമല്ല, ജനജമ്മ തനിച്ചായത്. നിർബന്ധിച്ചത് കൊണ്ട് മാത്രം സ്ഥാനാർത്ഥിയായ അവർക്ക് പ്രചാരണത്തിന് പോലും വീടുകൾ തോറും ഒറ്റയ്ക്ക് കയറിയിറങ്ങേണ്ട അവസ്ഥയായിരുന്നു എന്ന് പറയേണ്ടി വന്നു. തുടക്കത്തിൽ കുറച്ചു നോട്ടീസുകളും ചെലവിനായി 2500 രൂപയും കൊടുത്ത ശേഷം പാർട്ടിപ്രവർത്തകർ മുങ്ങിയത്രേ. നേതാക്കൾ തിരക്കിലാണ് എന്ന മറുപടിയാണ് അവർക്ക് ലഭിച്ചത്. പാർട്ടിക്ക് സ്വാധീനമില്ലാത്ത ചില വാർഡുകളിൽ മാത്രമാണ് ഈ അവസ്ഥ എന്നാണ് ബി.ജെ.പിയുടെ പക്ഷം.
advertisement
തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട വോട്ടർമാരുടെ കണക്കുകൾ പ്രകാരം, 2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ തെക്കൻ കേരളത്തിലെ ഏഴ് ജില്ലകളിൽ 70.9 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആകെ 1.32 കോടി വോട്ടർമാരിൽ 94.08% ആണിത്.
ലഭ്യമായ കണക്കുകൾ പ്രകാരം, ഏറ്റവും കൂടുതൽ വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയത് എറണാകുളത്തും ഏറ്റവും കുറവ് പത്തനംതിട്ടയിലുമാണ്. ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം ഇപ്രകാരം: തിരുവനന്തപുരം 67.4, കൊല്ലം 70.36, പത്തനംതിട്ട 66.78, ആലപ്പുഴ 73.76, കോട്ടയം 70.94, ഇടുക്കി 71.77, എറണാകുളം 74.58.
advertisement
Summary: A woman candidate stands in front of a polling station from morning till the end of polling. Only her son comes in between and gives her mother water to drink. She is not an independent candidate. She is contesting for a party. The BJP candidate from the sixth ward of Athirampuzha Gram Panchayat, Janajamma D. Damodaran, had to stand alone in front of the polling station at Govt. ITI without a single party worker with her the other day.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരഞ്ഞെടുപ്പ് ദിവസം പാർട്ടിക്കാർ മുങ്ങി; ഒറ്റയ്ക്കായ ബിജെപി വനിതാ സ്ഥാനാർഥി പോളിംഗ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു
Next Article
advertisement
5ജിയില്‍ ജിയോയുടെ സമഗ്രാധിപത്യം; വേഗതയിലും ലഭ്യതയിലും ബഹുദൂരം മുന്നിലെന്ന് പുതിയ റിപ്പോര്‍ട്ട്
5ജിയില്‍ ജിയോയുടെ സമഗ്രാധിപത്യം; വേഗതയിലും ലഭ്യതയിലും ബഹുദൂരം മുന്നിലെന്ന് പുതിയ റിപ്പോര്‍ട്ട്
  • ഓപ്പണ്‍ സിഗ്‌നലിന്റെ റിപ്പോര്‍ട്ട് പ്രകാരം 5ജി വേഗത, ലഭ്യത, ഉപയോഗ സമയം എന്നിവയില്‍ ജിയോ മുന്നിലാണ്

  • ജിയോയുടെ 5ജി വേഗത 4ജിയേക്കാള്‍ 11 മടങ്ങ്, എയര്‍ടെലിന് 7 മടങ്ങും വോഡഫോണ്‍ ഐഡിയയ്ക്ക് 6 മടങ്ങും.

  • ജിയോയുടെ സ്റ്റാന്‍ഡ് എലോണ്‍ ആര്‍ക്കിടെക്ചറും 700 MHz സ്‌പെക്ട്രവും 5ജി ഉപയോഗം വര്‍ധിപ്പിക്കുന്നു

View All
advertisement