നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Local Body Election 2020 | കാട്ടുപന്നിയുടെ കുത്തേറ്റ ബിജെപി സ്ഥാനാര്‍ഥിക്ക്​ കിട്ടിയത് 39 വോട്ട്​

  Kerala Local Body Election 2020 | കാട്ടുപന്നിയുടെ കുത്തേറ്റ ബിജെപി സ്ഥാനാര്‍ഥിക്ക്​ കിട്ടിയത് 39 വോട്ട്​

  തെരഞ്ഞെടുപ്പ് ദിനം വീട്ടിൽ നിന്നും ബൈക്കിൽ പോളിങ് ബൂത്തിലേക്ക് വരുന്നതിനിടെയാണ് സ്ഥാനാർത്ഥിയെ കാട്ടുപന്നി കുത്തിയത്

  പരിക്കേറ്റ വാസുകുഞ്ഞൻ

  പരിക്കേറ്റ വാസുകുഞ്ഞൻ

  • Last Updated :
  • Share this:
   കോഴിക്കോട്​: തെരഞ്ഞെടുപ്പ്​ ദിവസം കാട്ടുപന്നിയുടെ കുത്തേറ്റ ബി.ജെ.പി സ്​ഥാനാര്‍ഥിക്ക്​ ​ലഭിച്ചത്​ 39 വോട്ട്​. കോടഞ്ചേരി പഞ്ചായത്തിലെ 19ാം വാര്‍ഡില്‍ മത്സരിച്ച വാസുകുഞ്ഞനെയായിരുന്നു​ തിങ്കളാഴ്​ച രാവിലെ കാട്ടുപന്നി ആക്രമിച്ചത്​.

   തെരഞ്ഞെടുപ്പ് ദിനം വീട്ടിൽ നിന്നും ബൈക്കിൽ പോളിങ് ബൂത്തിലേക്ക് വരുന്നതിനിടെയാണ് സ്ഥാനാർത്ഥിയെ കാട്ടുപന്നി കുത്തിയത്. പരുക്കേറ്റ ഇദ്ദേഹത്തെ നെല്ലിപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൂരമുണ്ട കണ്ണോത്ത് റോഡില്‍ കല്ലറയ്ക്കല്‍ പടിയിലായിരുന്നു സംഭവം.

   Also Read എല്‍ഡിഎഫിന് മികച്ച വിജയം നേടിത്തന്ന മൂന്ന് യുഡിഎഫ് നേതാക്കൾക്കും നന്ദി; പരിഹാസവുമായി മന്ത്രി എ.കെ ബാലന്‍

   കോണ്‍ഗ്രസിലെ അലക്​സ്​ തോമസാണ്​ വാര്‍ഡില്‍ വിജയിച്ചത്​. 344 വോട്ടി​​ന്‍റെ ഭൂരിപക്ഷത്തിന്​ സ്വതന്ത്ര സ്​ഥാനാര്‍ഥിയായ അഡ്വ. സുനില്‍ ​ജോര്‍ജിനെ​ തോല്‍പിച്ചത്​.
   Published by:user_49
   First published:
   )}