ഇന്റർഫേസ് /വാർത്ത /Kerala / CPM അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ഗുരുതരപ്രത്യാഘാതമെന്ന് BJP കേന്ദ്ര നേതൃത്വം

CPM അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ഗുരുതരപ്രത്യാഘാതമെന്ന് BJP കേന്ദ്ര നേതൃത്വം

  • Share this:

    ന്യൂഡൽഹി: കേരളത്തിൽ അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ഭരണഘടനയ്ക്കുള്ളിൽ നിന്ന് കൊണ്ടുള്ള പ്രത്യാഘാതം സംസ്ഥാന സർക്കാരിനും സി പി എമ്മിനും നേരിടേണ്ടി വരുമെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാന സർക്കാർ എന്ത് പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ചോദ്യത്തിന് ബുദ്ധിയുള്ളവർക്ക് മനസിലാകുമെന്ന് ബിജെപി വക്താവ് ജി വി എൽ നരസിംഹ റാവു ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഓർഡിനൻസ് കൊണ്ട് വരുമോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.

    ലിംഗപരമായ തുല്യ നീതിക്കായി നിലകൊള്ളുന്ന പാർട്ടിയാണ് ബിജെപി. പക്ഷെ ഇവിടെ പ്രശ്നം വിശ്വാസത്തിന്റേതും ആചാരത്തിന്റേതും കൂടിയാണ്. മുത്തലാഖ് ജെൻഡർ വിഷയവും ശബരിമല വിശ്വസ വിഷയവുമാണെന്നും നരസിംഹറാവു പറഞ്ഞു. ശബരിമല സംബന്ധിച്ച കോൺഗ്രസ്‌ നിലപാടും കാപട്യമാണ്. ദേശിയ തലത്തിലും കേരളത്തിലും കോൺഗ്രസിനു രണ്ടു നിലപാടാണ്. ഇത് ഇരട്ടത്താപ്പാണ്. അതേസമയം ഓർഡിനൻസ് കൊണ്ടു വരുന്നതുമായ ബന്ധപ്പെട്ട ചോദ്യത്തിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. വിഷയം കോടതിയുടെ പരിഗണനയിൽ ആയതിനാൽ പ്രതികരിക്കാനാവില്ല എന്നായിരുന്നു മറുപടി.

    First published:

    Tags: Attack, Bjp, Cpm, Cpm rss clash, Kanakadurga, Kanakadurga and bindhu, Sabarimala women entry issue, Sasikala, Women entry, കനകദുര്‍ഗ, ബിന്ദു, ശബരിമല സ്ത്രീപ്രവേശനം, ശശികല, സ്ത്രീ പ്രവേശനം