പണമുള്ളവർ മാത്രം പങ്കെടുക്കാൻ ഐപിഎൽ ലേലമല്ല;ക്രിക്കറ്റ് മത്സരമാണ്'; കായികമന്ത്രിക്കെതിരെ കെ.സുരേന്ദ്രന്‍

Last Updated:

ധിക്കാരപരമായ പരാമർശം പിൻവലിച്ച് മന്ത്രി മാപ്പ് പറയുകയും നികുതി കുറയ്ക്കുകയും വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കെ. സുരേന്ദ്രൻ
കെ. സുരേന്ദ്രൻ
തിരുവനന്തപുരം: കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റിൻ്റെ വിനോദനികുതി കുത്തനെ കൂട്ടിയ സർക്കാർ നടപടി പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പണമുള്ളവർ മാത്രം കളി കണ്ടാൽ മതിയെന്ന കായിക മന്ത്രി വി. അബ്ദുറഹിമാന്റെ പ്രസ്താവന കായികപ്രേമികളെ അവഹേളിക്കുന്നതാണെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
പണമുള്ളവർ മാത്രം പങ്കെടുക്കാൻ ഇത് ഐപിഎൽ ലേലമല്ല, ക്രിക്കറ്റ് മത്സരമാണെന്ന് മന്ത്രി ഓർക്കണം. ഒറ്റയടിക്ക് അഞ്ചിൽനിന്ന് 12 ശതമാനമായി വിനോദ നികുതി ഉയർത്തിയത് സംസ്ഥാനത്തെ ക്രിക്കറ്റ് ആരാധകർക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്.
ജിഎസ്ടി ഉൾപ്പെടെ കായിക പ്രേമികൾക്ക് കളി കാണാൻ 30% നികുതി നൽകണമെന്നതാണ് സ്ഥിതി. എങ്ങനെയും ജനങ്ങളെ കൊള്ളയടിക്കുക എന്നതാണ് സർക്കാരിന്റെ രീതി. കളി കാണാൻ കൂടുതലും വിദ്യാർത്ഥികളും യുവാക്കളുമാണ് എത്തുക എന്നിരിക്കെ ഇത്രയും ഭീമമായ നിരക്ക് വർദ്ധനയ്ക്ക് എന്ത് ന്യായമാണ് സർക്കാരിന് പറയാനുള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു.
advertisement
കുത്തക മുതലാളിമാർക്ക് ഇളവുകൾ നൽകുന്ന സർക്കാർ പാവപ്പെട്ടവരുടെ മേൽ നികുതി ഭാരം കെട്ടിവെക്കുകയാണ്. ധിക്കാരപരമായ പരാമർശം പിൻവലിച്ച് മന്ത്രി മാപ്പ് പറയുകയും നികുതി കുറയ്ക്കുകയും വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പണമുള്ളവർ മാത്രം പങ്കെടുക്കാൻ ഐപിഎൽ ലേലമല്ല;ക്രിക്കറ്റ് മത്സരമാണ്'; കായികമന്ത്രിക്കെതിരെ കെ.സുരേന്ദ്രന്‍
Next Article
advertisement
രണ്ടുമാസം പ്രായമുള്ള കുഞ്ഞ് വീണതല്ല, കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് പോലീസ്; അമ്മ അറസ്റ്റിൽ
രണ്ടുമാസം പ്രായമുള്ള കുഞ്ഞ് വീണതല്ല, കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് പോലീസ്; അമ്മ അറസ്റ്റിൽ
  • കണ്ണൂരിൽ 2 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് പോലീസ് കണ്ടെത്തി, അമ്മ അറസ്റ്റിൽ.

  • കിണറ്റിൽ വീണെന്ന് പറഞ്ഞതിൽ സംശയം തോന്നിയ പോലീസ് 2 ദിവസമായി അമ്മയേയും ബന്ധുക്കളേയും ചോദ്യം ചെയ്തു.

  • കുട്ടിയെ കിണറ്റിലേക്ക് എറിയാനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു, അന്വേഷണം തുടരുന്നു.

View All
advertisement