'പട്ടിണി കിടക്കുന്നവൻ കളി കാണാൻ പോകേണ്ട; ടിക്കറ്റെടുത്ത് കളി കാണാത്തവരാണ് വിമർശിക്കുന്നത്'; കായിക മന്ത്രി വി അബ്ദുറഹ്മാൻ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സർക്കാരിന് കിട്ടേണ്ട പണം കിട്ടണം. കഴിഞ്ഞ തവണ ടിക്കറ്റ് നിരക്ക് കൂട്ടി പണം മുഴുവൻ ബിസിസിഐ കൊണ്ടുപോയെന്നും മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു
തിരുവനന്തപുരം: കാര്യവട്ടത്ത് നടക്കാനിരിക്കുന്ന ഇന്ത്യ – ശ്രീലങ്ക ഏകദിന മൽസരത്തിലെ ടിക്കറ്റ് നിരക്ക് വർദ്ധനയിൽ ന്യായീകരണവുമായി കായിക മന്ത്രി വി അബ്ദുറഹ്മാൻ. ജീവിതത്തിൽ ടിക്കറ്റെടുത്ത് കളി കാണാത്തവരാണ് വിമർശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സർക്കാരിന് കിട്ടേണ്ട പണം കിട്ടണമെന്നും അബ്ദുറഹ്മാൻ പറഞ്ഞു.
നികുതിപ്പണം കായിക മേഖലയിൽ തന്നെ ഉപയോഗിക്കും. പട്ടിണി കിടക്കുന്നവൻ കളി കാണാൻ പോകേണ്ട. നികുതിപ്പണം കൊണ്ട് മുട്ടത്തറയിൽ ഫ്ലാറ്റ് നിർമ്മിക്കാമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ ടിക്കറ്റ് നിരക്ക് കൂട്ടി പണം മുഴുവൻ ബിസിസിഐ കൊണ്ടു പോയെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക മത്സരത്തിൽ 5% ആയിരുന്ന വിനോദ നികുതിയാണ് ഇത്തവണ സർക്കാര്‍ 12 ശതമാനം വർധിപ്പിച്ചത്. ഇതോടെ 1000 രൂപയുടെ ടിക്കറ്റിന് 120 രൂപയും 2000 രൂപയുടെ ടിക്കറ്റിന് 260 രൂപയും വിനോദ നികുതി ഇനത്തിൽ അധികമായി നൽകേണ്ടിവരും. 18% ജിഎസ്ടിക്കു പുറമേയാണിത്. ഇതുകൂടി ഉൾപ്പെടുമ്പോൾ ആകെ നികുതി 30% ആയി ഉയരും.
advertisement
ഈ മാസം 15നാണ് ഇന്ത്യ-ശ്രീലങ്ക മത്സരം നടക്കുക. അപ്പര്‍ ടയറിന് 1000 രൂപയും (18 ശതമാനം ജിഎസ്ടി, 12ശതമാനം എന്റര്‍ടൈയിന്‍മെന്റ് ടാക്‌സ് എന്നിവ ബാധകമാണ്) ലോവര്‍ ടിയറിന് 2000 രൂപയുമാണ് (18 ശതമാനം ജിഎസ്ടി, 12 ശതമാനം എന്റര്‍ടൈയിന്‍മെന്റ് ടാക്‌സ് എന്നിവ ബാധകമാണ്) ടിക്കറ്റ് നിരക്ക്.
ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. ഈ മാസം 12ന് കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിനു ശേഷം 13ന് തിരുവനന്തപുരത്തെത്തുന്ന ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ 14ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 08, 2023 8:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'പട്ടിണി കിടക്കുന്നവൻ കളി കാണാൻ പോകേണ്ട; ടിക്കറ്റെടുത്ത് കളി കാണാത്തവരാണ് വിമർശിക്കുന്നത്'; കായിക മന്ത്രി വി അബ്ദുറഹ്മാൻ