പിണറായിയുടെ പ്രേതം പിടികൂടിയോ? എസ്.പിക്കെതിരെ നടപടി വേണമെന്ന് ബി.ജെ.പി
Last Updated:
പമ്പ: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് മോശമായി പെരുമാറിയതിന് എസ്.പി. യതീഷ് ചന്ദ്രയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍.
എസ്.പിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കും. എസ്.പിക്ക് പിണറായി വിജയന്റെ പ്രേതം പിടികൂടിയിട്ടുണ്ടോയെന്നും എ.എന്‍. രാധാകൃഷ്ണന്‍ ചോദിച്ചു.
വളരെ സൗമ്യമായി പെരുമാറിയ മന്ത്രിയോട് എസ്.പി മോശമായാണ് പെരുമാറിയത്. ബി.ജെ.പിക്കാരോട് മാത്രം പൊലീസ് തെമ്മാടിത്തരം കാണിച്ചാല്‍ അംഗീകരിക്കാനാകില്ല. രമേശ് ചെന്നിത്തലയുടെ കാലുതിരുമ്മി നടന്നയാള്‍ക്ക് കേന്ദ്രമന്ത്രി കറുത്തവനായതിനാലാകാ അദ്ദേഹത്തോട് പുച്ഛമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
advertisement
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനൊപ്പെ എത്തിയ ബി.ജെ.പി നേതാക്കളുടെ വാഹനങ്ങള്‍ കടത്തി വിടണമെന്ന ആവശ്യം എസ്.പി അംഗീകരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് എസ്.പി യതീഷ് ചന്ദ്രയുമായുണ്ടായ തര്‍ക്കത്തിനൊടുവില്‍ കേന്ദ്രമന്ത്രിയും നേതാക്കളും കെ.എസ്.ഐര്‍.ടി.സി ബസിലാണ് പമ്പയിലേക്ക് പോയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 21, 2018 3:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പിണറായിയുടെ പ്രേതം പിടികൂടിയോ? എസ്.പിക്കെതിരെ നടപടി വേണമെന്ന് ബി.ജെ.പി


