CM Pinarayi Vijayan | സുരേന്ദ്രന് മാനസിക നില തെറ്റി; രാത്രി എന്തൊക്കെയോ തോന്നുന്നു; രാവിലെ അത് വിളിച്ച് പറയുന്നു: മുഖ്യമന്ത്രി

Last Updated:

"സുരേന്ദ്രന്റെ മാനസിക നില തെറ്റിയിരിക്കുന്നു. അതുകൊണ്ട് എന്തെങ്കിലും വിളിച്ചു പറയുന്നു. അതല്ലല്ലോ വേണ്ടത്. വെറുതെ വിളിച്ചുപറയാലാണോ ഒരാളെപ്പറ്റി. ശുദ്ധ അപവാദം വിളിച്ചുപറയുമ്പോ അപവാദത്തെ അങ്ങനെ കാണാന്‍ സമൂഹത്തിന് കഴിയണം"

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ.  മാനസികനില തെറ്റിയ ആളെ അധ്യക്ഷനാക്കിയതിന് ബിജെപി ആണ് മറുപടി പറയേണ്ടത്. കെ.സുരേന്ദ്രനല്ല പിണറായി വിജയന്‍ എന്നോര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾക്കെതിരെ സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങൾ മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ക്ഷോഭത്തോടെയായിരുന്നു പിണറായി വിജയന്റെ പ്രതികരണം.
"അത്രമാത്രം മാനസിക നില തെറ്റിയിട്ടുള്ള ഒരാള്‍, സാധാരണ നിലയിലല്ലാതെ പ്രവര്‍ത്തിക്കുന്ന ഒരാള്‍ എന്തും വിളിച്ചു പറയുന്ന ഒരാള്‍, സാധാരണ മാനസിക നിലയില്‍ അങ്ങനെ പറയില്ല. ആ പാര്‍ട്ടിയാണ് അത് ചിന്തിക്കേണ്ടത്, ഞാനല്ല. അയാള്‍ക്ക് രാത്രി എന്തൊക്കെയോ തോന്നുന്നു. രാവിലെ അത് വിളിച്ചുപറയുക. അതിന് ഞാനല്ല മറുപടി പറയേണ്ടത്. പത്രസമ്മേളനത്തിലൂടെ കൂടുതല്‍ പറയുന്നില്ല. സുരേന്ദ്രനോട് പറയണമെന്നുണ്ട്. അതിങ്ങനെ പറയേണ്ടതല്ലെന്ന് മാത്രം"- മുഖ്യമന്ത്രി പറഞ്ഞു.
സുരേന്ദ്രനല്ല പിണറായി വിജയന്‍. അതോര്‍ത്തോളണം. അത്രേയുള്ളൂ. ഒരു സംസ്ഥാന പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഒരടിസ്ഥാനവുമില്ലാതെ വിളിച്ചു പറയുകയാണ്. എന്താണ് ആ മാനസികാവസ്ഥ, എന്താണ് നിങ്ങള്‍ക്ക് തോന്നുന്നത്. നിങ്ങള്‍ക്കും തോന്നേണ്ട കാര്യങ്ങള്‍. നിങ്ങളതിന്റെ മെഗാഫോണായി നിന്നാ മാത്രം പോരല്ലോയെന്നും മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി ചോദിച്ചു.
advertisement
"സുരേന്ദ്രന്റെ മാനസിക നില തെറ്റിയിരിക്കുന്നു. അതുകൊണ്ട് എന്തെങ്കിലും വിളിച്ചു പറയുന്നു. അതല്ലല്ലോ വേണ്ടത്. വെറുതെ വിളിച്ചുപറയാലാണോ ഒരാളെപ്പറ്റി. സുരേന്ദ്രന്‍ എന്തടിസ്ഥാനത്തില്‍ പറഞ്ഞു. ശുദ്ധ അപവാദം വിളിച്ചുപറയുമ്പോ അപവാദത്തെ അങ്ങനെ കാണാന്‍ സമൂഹത്തിന് കഴിയണം. അതാണ് പ്രശ്‌നം. നിങ്ങള്‍ക്കെന്തുകൊണ്ടത് കഴിയുന്നില്ല. നിങ്ങളുടെ മുന്നില്‍ എന്തെങ്കിലും വസ്തുതയുണ്ടോ. അനാവശ്യ കാര്യം വിവാദമായി ഉയര്‍ത്തിക്കൊണ്ടു വരുമ്പോ അതിന്റെ ഭാഗമായി എന്തിന് നിങ്ങള്‍ മാറണം. എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ അത് ഗൗരവതരമായ ആരോപണമാണോ."
സര്‍ക്കാറിനെ അപവാദത്തില്‍പ്പെടുത്തണം. മറ്റൊന്നും പറയാന്‍ പറ്റില്ല. അഴിമതി തീണ്ടാത്ത സര്‍ക്കാര്‍ എന്നത് എതിരാളികള്‍ക്ക് സങ്കടമാണ്. അഴിമതിയുടെ കൂടാരമാണ് സര്‍ക്കാര്‍ എന്നത് വരുത്തി തീര്‍ക്കണം. കുടുംബാംഗങ്ങളെ അടക്കം വലിച്ചിഴക്കുകയാണ്. ഇതൊന്നും ഞങ്ങളെ ബാധിക്കില്ല. 'അഴിമതിക്കെതിരെ ശക്തമായ നിലപാട് ഉള്ളതുകൊണ്ടാണ് തലയുയര്‍ത്തി നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CM Pinarayi Vijayan | സുരേന്ദ്രന് മാനസിക നില തെറ്റി; രാത്രി എന്തൊക്കെയോ തോന്നുന്നു; രാവിലെ അത് വിളിച്ച് പറയുന്നു: മുഖ്യമന്ത്രി
Next Article
advertisement
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
  • മോഹൻലാൽ, അമല പോൾ എന്നിവർ അഭിനയിച്ച 'റൺ ബേബി റൺ' ഡിസംബർ 5ന് വീണ്ടും തിയേറ്ററുകളിലെത്തും.

  • 2012-ൽ പുറത്തിറങ്ങിയ 'റൺ ബേബി റൺ' വാണിജ്യ വിജയവും മികച്ച കളക്ഷനും നേടിയ ചിത്രമായിരുന്നു.

  • മോഹൻലാൽ ചിത്രങ്ങളുടെ റീ-റിലീസ് പതിവായി വമ്പൻ വിജയങ്ങൾ നേടുന്നുവെന്ന് തെളിയിക്കുന്ന ഉദാഹരണമാണ് ഇത്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement