'നിയമവാഴ്ചയെ അട്ടിമറിക്കാനുള്ള ശ്രമം; ഗവർണറെ തടഞ്ഞതിൽ ജുഡീഷ്യൽ അന്വേഷണം വേണം'; കെ സുരേന്ദ്രൻ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഗവർണർക്കെതിരെ നടന്നത് ആസൂത്രിമായ ആക്രമണമാണെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ചരിത്ര കോണ്‍ഗ്രസില്‍ ഗവർണറെ തടഞ്ഞ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഹൈക്കോടതി സിറ്റിങ് ജഡ്ജി അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിയമവാഴ്ചയെ അട്ടിമറിക്കാനുള്ള ശ്രമം ഉണ്ടായെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.
ഗവർണർക്കെതിരെ നടന്നത് ആസൂത്രിമായ ആക്രമണമാണ്. ഐപിസി പ്രകാരം ഗവർണറെ തടയാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് സതീശൻ മന്ത്രിസഭയിൽ അംഗമാകുന്നതാണ് നല്ലതെന്ന് കെ സുരേന്ദ്രന്‍ പരഹിസിച്ചു. വി ഡി സതീശൻ സ്വയം പരിഹാസ്യനാകുന്നുവെന്ന് വിമർശിക്കുകയും ചെയ്തു.
സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാർത്തസമ്മേളനം നടത്തിയത്. തനിക്കെതിരെ ആക്രമണം ഉണ്ടായപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്യുന്ന ഉന്നതൻ പോലീസിനെ തടയാൻ ശ്രമിച്ചെന്ന ആരോപണവും ഗവർണർ ഉന്നയിച്ചു. കെ കെ രാഗേഷിനെതിരെയാണ് ഗവർണർ ആരോപണം ഉന്നയിച്ചത്.
advertisement
കണ്ണൂരിൽ 100 ൽ അധികം പൊലീസുകാരുടെ സാന്നിധ്യത്തിലാണ് അക്രമം നടന്നത്. പൊലീസ് അതു തടയാൻ ശ്രമിച്ചു. എന്നാൽ കെ കെ രാഗേഷ് പൊലീസിനെ തടഞ്ഞുവെന്നും ഗവർണർ ആരോപിച്ചു. കണ്ണൂർ ചരിത്ര കോൺഗ്രസിനിടെയുള്ള വീഡിയോ ദൃശ്യം വാർത്താസമ്മേളനത്തിനിടെ പ്രദർശിപ്പിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 19, 2022 2:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നിയമവാഴ്ചയെ അട്ടിമറിക്കാനുള്ള ശ്രമം; ഗവർണറെ തടഞ്ഞതിൽ ജുഡീഷ്യൽ അന്വേഷണം വേണം'; കെ സുരേന്ദ്രൻ