advertisement

'പദ്ധതികൾ പ്രഖ്യാപിച്ചിട്ട് കാര്യമില്ല'; കേന്ദ്രപദ്ധതികൾ കേരളം നടപ്പിലാക്കുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ

Last Updated:

പദ്ധതികൾ നടപ്പിലാക്കണമെങ്കിൽ കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരണമെന്നും രാജീവ് ചന്ദ്രശേഖർ

രാജീവ് ചന്ദ്രശേഖർ
രാജീവ് ചന്ദ്രശേഖർ
കേരളത്തിനായി പദ്ധതികൾ പ്രഖ്യാപിച്ചിട്ട് കാര്യമില്ലെന്നും കേന്ദ്രം പ്രഖ്യാപിച്ച പദ്ധതികൾ വർഷങ്ങളായി കേരളം നടപ്പിലാക്കുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. പദ്ധതികൾ ശരിയായ രീതിയിൽ നടപ്പിലാക്കണമെങ്കിൽ കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരണമെന്നും കേന്ദ്ര ബജറ്റിൽ കേരളത്തിന് പദ്ധതികളില്ലെന്നത് തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ കേന്ദ്രം അനുവദിച്ച പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
ബിജെപി സർക്കാർ ഇന്ത്യയെ ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റി.കേന്ദ്ര സർക്കാർ നിരവധി കാര്യങ്ങൾ കേരളത്തിനായി ചെയ്തിട്ടും ഒന്നും കിട്ടുന്നില്ല എന്ന് പറയുന്നവർ തന്ന കാര്യങ്ങൾ എന്തുകൊണ്ട് നടപ്പിലാക്കുന്നില്ല എന്ന് വ്യക്തമാക്കണം. എയിംസിനായി ഭൂമി ഏറ്റെടുക്കാൻ പോലും സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല. പിഎം ആവാസ് യോജനയ്ക്ക് പണം നൽകിയിട്ടും സംസ്ഥാനം ഒന്നും ചെയ്യുന്നില്ല. പദ്ധതികൾ നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിന് കഴിവുണ്ടാകണമെന്നും അദ്ദേഹം വിമർശിച്ചു.
മുദ്രാവാക്യം മാത്രം വിളിച്ചു നടക്കുന്ന സർക്കാരല്ല മോദിയുടേതെന്നും കേരളത്തിൽ എന്തുകൊണ്ട് വികസനം നടക്കുന്നില്ലെന്നത് ഗൗരവമായി ചർച്ച ചെയ്യണമെന്നും പറഞ്ഞ രാജീവ് ചന്ദ്രശേഖർ, വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പദ്ധതികൾ പ്രഖ്യാപിച്ചിട്ട് കാര്യമില്ല'; കേന്ദ്രപദ്ധതികൾ കേരളം നടപ്പിലാക്കുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ
Next Article
advertisement
ഇന്ന് ഓശാന പെരുന്നാൾ: വിശുദ്ധ വാരത്തിന് തുടക്കം
ഇന്ന് ഓശാന പെരുന്നാൾ: വിശുദ്ധ വാരത്തിന് തുടക്കം
  • ക്രൈസ്തവ ലോകം യേശുവിന്റെ ജെറുസലേം പ്രവേശനം ഓർമ്മപ്പെടുത്തി ഓശാന പെരുന്നാൾ ആചരിച്ചു

  • സംസ്ഥാനത്തെ ദേവാലയങ്ങളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാർത്ഥനകളും നടത്തി

  • വിശുദ്ധ വാരത്തിന് തുടക്കം, രാഷ്ട്രീയ നേതാക്കളും വിവിധ ദേവാലയങ്ങളിൽ പ്രാർത്ഥനയിൽ പങ്കെടുത്തു

View All
advertisement