തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞക്ക് ശേഷം ആർഎസ്എസ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ
- Published by:Nandu Krishnan
- news18-malayalam
Last Updated:
സത്യപ്രതിജ്ഞ കാണാനെത്തിയ ഒരുസംഘം പ്രവർത്തകരാണ് കൗൺസിൽ ഹാളിൽ കൈകൊട്ടിക്കൊണ്ട് ഗണഗീതം പാടിയത്
തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞക്ക് ശേഷം ആർഎസ്എസ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ. സത്യപ്രതിജ്ഞ കാണാനെത്തിയ ഒരുസംഘം പ്രവർത്തകരാണ് കൗൺസിൽ ഹാളിൽ കൈകൊട്ടിക്കൊണ്ട് ഗണഗീതം പാടിയത്. ഇവർ ഹാളിൽ വച്ച് ഭാരതാംബയ്ക്ക് ജയ് വിളിക്കുകയും ചെയ്തു. യുഡിഎഫ് എൽഡിഎഫ് കൗൺസിലർമാർക്കിടയിൽ നിന്നുകൊണ്ടാണ് ബിജെപി പ്രവർത്തകർ ഗണഗീതം പാടിയത്.
advertisement
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ബിജെപി മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ കേരളത്തിൻറെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ തുടങ്ങിയ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ ആയിരുന്നു ബിജെപി പ്രവർത്തകരുടെ ഗണഗീത ആലാപനം.
സത്യപ്രതിജ്ഞാ ചടങ്ങിനിടെ ബിജെപി പ്രവർത്തകർ ആർഎസ്എസ് ഗണഗീതം ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം രംഗത്തെത്തി. ബിജെപി വർഗീയ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന് സിപിഎം കൗൺസിലർമാർ ആരോപിച്ചു.
advertisement
അതേസമയം ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തിപ്പിടിച്ചാണ് യുഡിഎഫ് കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തത്. മുൻ എംഎൽഎ കൂടിയായ ശബരിനാഥൻ ഉൾപ്പെടെ ഭരണഘടനയുമായാണ് സത്യപ്രതിജ്ഞ ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Dec 21, 2025 4:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞക്ക് ശേഷം ആർഎസ്എസ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ










