മഹാമാഘ മഹോത്സവം 2026ന് തുടക്കം; ധർമധ്വജാരോഹണം നിർവഹിച്ചത് ഗവർണർ
- Published by:Rajesh V
- news18-malayalam
Last Updated:
രാവിലെ ഒമ്പത് മണിയോടെ മഹാമാഘ മഹോത്സവത്തിലെ ആദ്യ സ്നാനം മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജിന്റെ നേതൃത്വത്തിൽ നാവാമുകുന്ദ ക്ഷേത്ര സ്നാനഘട്ടിൽ നടന്നു
മലപ്പുറം: ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായ കുംഭമേളയെന്ന് വിശേഷിപ്പിക്കുന്ന മഹാമാഘ മഹോത്സവത്തിന് തിരിതെളിഞ്ഞു. നാവാമുകുന്ദക്ഷേത്രപരിസരത്ത് നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മഹാമാഘ മഹോത്സവം ഉദ്ഘാടനം ചെയ്തു. ധർമധ്വജാരോഹണം (പതാക ഉയർത്തൽ) എന്ന പരമ്പരാഗത ചടങ്ങോടെയാണ് മഹോത്സവത്തിന്റെ ഔദ്യോഗിക തുടക്കം കുറിച്ചത്.
advertisement
advertisement
advertisement
advertisement
ഭാരതപ്പുഴ ആരംഭിക്കുന്ന തമിഴ്‌നാട്ടിലെ തിരുമൂർത്തി മലയിൽനിന്ന് രാവിലെ ശ്രീചക്രവുമായുള്ള രഥയാത്ര പുറപ്പെട്ടിട്ടുണ്ട്. രഥയാത്ര 22ന് വൈകിട്ട് തിരുനാവായയിലെത്തും. വ്യത്യസ്ത ആരാധനാപാരമ്പര്യമനുസരിച്ചുള്ള അനുഷ്ഠാനങ്ങളും സത്സംഗങ്ങളും വിദ്വൽസദസ്സുകളും കളരി, യോഗ, കലാ അവതരണങ്ങളും അടക്കം വിവിധ പരിപാടികൾ ഫെബ്രുവരി മൂന്നുവരെ നടക്കും.






