അൻവറിന് 'പുല്ലും പൂവും' ചിഹ്നം കൊടുക്കരുത്; ആവശ്യവുമായി തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക വിഭാഗം

Last Updated:

'ആഭ്യന്തര ക്രമക്കേടുകൾ' ചൂണ്ടിക്കാട്ടിയാണ് എഐടിസി സംസ്ഥാന ഘടകം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്

പി വി അൻവർ
പി വി അൻവർ
മലപ്പുറം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തങ്ങളുടെ 'പുല്ലും പൂവും' ചിഹ്നം മരവിപ്പിക്കണമെന്ന് അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ് (എഐടിസി) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. 'ആഭ്യന്തര ക്രമക്കേടുകൾ' ചൂണ്ടിക്കാട്ടിയാണ് എഐടിസി സംസ്ഥാന ഘടകം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
തൃണമൂൽ ചിഹ്നം ഉടൻ മരവിപ്പിക്കുമെന്ന് കമ്മീഷൻ അധികൃതർ സൂചന നൽകി. ചിഹ്നം മരവിപ്പിച്ച കാര്യം എല്ലാ റിട്ടേണിംഗ് ഓഫീസർമാരെയും അറിയിക്കണമെന്നും എഐടിസി സംസ്ഥാന ഘടകം കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാർട്ടിയുടെ ഔദ്യോഗിക ഘടകവും സംസ്ഥാന കൺവീനർ പി വി അൻവറും തമ്മിലുള്ള ആഴത്തിലുള്ള അഭിപ്രായവ്യത്യാസം നിലനിൽക്കുന്നതിനാൽ, അദ്ദേഹത്തെ ഈ ചിഹ്നം ഉപയോഗിക്കുന്നതിൽ നിന്ന് തടയുന്നതിനുള്ള നീക്കമായാണ് എഐടിസിയുടെ ഈ നടപടി വ്യാഖ്യാനിക്കപ്പെടുന്നത്.
കമ്മീഷന് നൽകിയ കത്തിൽ, എഐടിസി സംസ്ഥാന പ്രസിഡൻ്റ് സി ജി ഉണ്ണി വിശദീകരിച്ച കാരണങ്ങൾ ഇവയാണ്. പാർട്ടിക്ക് ഔദ്യോഗിക ജില്ലാ കമ്മിറ്റികൾ ഇല്ലാത്തതിനാൽ സ്ഥാനാർത്ഥികളെ നിർത്താൻ കഴിയില്ല, രണ്ട് ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിന് കേന്ദ്ര നേതൃത്വം അംഗീകാരം നൽകിയിട്ടില്ല, സംസ്ഥാന വ്യാപകമായി അംഗത്വ വിതരണ കംപയിൻ ആരംഭിച്ചിട്ടില്ല, കൂടാതെ എഐടിസി നിയമാവലി അനുസരിച്ചുള്ള ആഭ്യന്തര തിരഞ്ഞെടുപ്പുകൾ നടത്തിയിട്ടില്ല.
advertisement
Summary: The All India Trinamool Congress (AITC) has requested the State Election Commission to suspend its 'Flowers and Grass' symbol for the local body elections. The AITC State unit approached the Election Commission citing "internal irregularities."
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അൻവറിന് 'പുല്ലും പൂവും' ചിഹ്നം കൊടുക്കരുത്; ആവശ്യവുമായി തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക വിഭാഗം
Next Article
advertisement
അൻവറിന് 'പുല്ലും പൂവും' ചിഹ്നം കൊടുക്കരുത്; ആവശ്യവുമായി തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക വിഭാഗം
അൻവറിന് 'പുല്ലും പൂവും' ചിഹ്നം കൊടുക്കരുത്; ആവശ്യവുമായി തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക വിഭാഗം
  • എഐടിസി സംസ്ഥാന ഘടകം \'പുല്ലും പൂവും\' ചിഹ്നം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

  • ആഭ്യന്തര ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് എഐടിസി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

  • അൻവറിനെ ചിഹ്നം ഉപയോഗിക്കുന്നതിൽ നിന്ന് തടയാനുള്ള നീക്കമാണ് എഐടിസിയുടെ നടപടി.

View All
advertisement