Bank Manager| കാണാതായ ബാങ്ക് മാനേജരുടെ മൃതദേഹം വാമനപുരം ആറിൽ കണ്ടെത്തി

Last Updated:

ചൊവ്വാഴ്ച പുലര്‍ച്ചെ മുതലാണ് ഷെമിയെ കാണാതായത്.

ഷെമി
ഷെമി
തിരുവനന്തപുരം: ശസ്ത്രക്രിയക്ക് ശേഷം വീട്ടിൽ വിശ്രമിക്കവെ കാണാതായ ബാങ്ക് മാനേജരെ (Bank Manager) മരിച്ച നിലയില്‍ കണ്ടെത്തി (Found dead). കോയമ്പത്തൂര്‍ നാച്ചിപ്പാളയം കനറാ ബാങ്ക് (Canara Bank) മാനേജര്‍ പുല്ലമ്പാറ കൂനന്‍വേങ്ങ (Koonanvenga) സ്‌നേഹപുരം ഹില്‍വ്യൂവില്‍ ഷെമി (Shemi-49) ആണ് മരിച്ചത്. വാമനപുരം ആറിലെ അയണിക്കുഴിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെ മുതലാണ് ഷെമിയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ബന്ധുക്കളും പൊലീസും തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ മൃതദേഹം കരക്കെത്തിച്ചു. തിരുവനന്തപുരത്താണ് ഷെമി കുടുംബ സമേതം താമസിച്ചിരുന്നത്. കഴിഞ്ഞയാഴ്ച ഇവര്‍ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. വിശ്രമത്തിനായാണ് കൂനന്‍വേങ്ങയിലുള്ള കുടുംബ വീട്ടില്‍ എത്തിയത്.
രോഗത്തെ തുടര്‍ന്നും ജോലിയിലെ സമ്മർദവും കാരണം കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്നതായി ഷെമി വീട്ടുകാരോട് പറഞ്ഞിരുന്നു. കോയമ്പത്തൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റത്തിനും ശ്രമിച്ചിരുന്നു. അതിനിടെയാണ് മരണം. ഇവര്‍ മൊബൈല്‍ഫോണ്‍ വീട്ടില്‍വെച്ചാണ് പോയത്. കനറാ ബാങ്ക് ഉദ്യോഗസ്ഥനായ സലീമാണ് ഭര്‍ത്താവ്. അക്ബര്‍ സലിം മകനാണ്. ഖബറടക്കം കിഴക്കേമുറി മസ്ജിദ് ഖര്‍സ്ഥാനില്‍ നടക്കും.
advertisement
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തിപ്രാപിച്ചു; കനത്ത മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് (Heavy Rainfall)) സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് (Warning). ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. മലയോര മേഖലയില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ടാണെങ്കിലും ഓറഞ്ച് അലേര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
advertisement
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് വടക്കൻ തമിഴ്നാട് - ആന്ധ്രാ പ്രദേശ് തീരത്തിന് സമീപം സ്ഥിതിചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ച് തീവ്രന്യൂനമർദമായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചു. അതേസമയം, അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം നിലവിൽ മഹാരാഷ്ട്ര തീരത്തിന് സമീപം സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
advertisement
ന്യൂനമർദം കേരള തീരത്ത് ഭീഷണിയില്ലെങ്കിലും രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇടുക്കിയിലെ മലയോര മേഖലയിൽ ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ കുമളി ടൗണിലും കട്ടപ്പന പാറക്കടവിലും കടകളിൽ വെള്ളം കയറി. നെടുങ്കണ്ടം കല്ലാർ അണക്കെട്ട് തുറന്നു.കുമളി ടൗൺ, തേക്കടി ബൈപാസ് റോഡ്, റോസാപ്പൂക്കണ്ടം തുടങ്ങിയ മേഖലകളിലാണ് വെള്ളം കയറിയത്.
advertisement
കുമളി ടൗണിൽ ദേശീയ പാതയിൽ വെള്ളം കയറിയതോടെ അര മണിക്കൂറോളം ഗതാഗതവും തടസ്സപ്പെട്ടു. മഴ കുറഞ്ഞതോടെ വെള്ളം ഇറങ്ങി. അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിലും മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു.കട്ടപ്പന പാറക്കടവിൽ തോട് കരകവിഞ്ഞു.
തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Bank Manager| കാണാതായ ബാങ്ക് മാനേജരുടെ മൃതദേഹം വാമനപുരം ആറിൽ കണ്ടെത്തി
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement