കൊല്ലം അഞ്ചലിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തി നശിച്ചു; കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം
- Published by:Sneha Reghu
- news18-malayalam
Last Updated:
കാറിന്റെ നമ്പർ പ്ലേറ്റ് അടക്കം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്
കൊല്ലം : അഞ്ചൽ ഒഴുകുപാറയ്ക്കലിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ. കാറിനുള്ളിൽ നിന്നും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹവും കണ്ടെത്തി. ഒഴുകുപാറയ്ക്കല്‍ സ്വദേശി ലെനീഷ് റോബിന്‍സനാണ് മരിച്ചതെന്നാണ് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് കത്തിയ നിലയിൽ കാർ കണ്ടെത്തിയത്.
റബർ മരങ്ങൾ മുറിച്ച സ്ഥലത്ത് താഴ്ചയിലേക്ക് കാറ് മറിഞ്ഞ് കത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അബദ്ധത്തിൽ കാറ് മറിഞ്ഞ് കത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള ദുരൂഹതയുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണ്.
സംഭവത്തിൽ ആത്മഹത്യയുടെ സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. കാറിന്റെ നമ്പർ പ്ലേറ്റ് അടക്കം കത്തിക്കരിഞ്ഞ നിലയിലാണ്. അധികം വീടുകളോ ആളുകളോ സമീപത്തില്ലാത്തിടത്താണ് അപകടം നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
January 02, 2025 3:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലം അഞ്ചലിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തി നശിച്ചു; കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം