കാനഡയിൽ 23കാരനായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി
- Published by:Nandu Krishnan
- news18-malayalam
Last Updated:
തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്
കാനഡയിൽ 23കാരനായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ജോലി ചെയ്തിരുന്ന തൊടുപുഴ ഒളമറ്റം അഞ്ജനവേലിൽ പീറ്ററിന്റെയും ബിന്ദുവിന്റെയും മകൻ വർക്കി (23) ആണ് മരിച്ചത്.
ന്യൂ ബ്രൺസ്‌വിക്കിലെ മോങ്ടണിൽ വെച്ചാണ് മരണം സംഭവിച്ചത്.ക്രിസ്മസ് ആഘോഷങ്ങൾക്കായി സുഹൃത്തുക്കളോടൊപ്പമാണ് വർക്കി മോങ്ടണിൽ എത്തിയത്.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക സൂചന.തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Dec 29, 2025 9:31 AM IST








