പമ്പയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിയെ കാണാതായി
Last Updated:
പത്തനംതിട്ട: പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിയെ കാണാതായി. വയ്യാറ്റുപുഴ പ്ലാത്താനത്ത് സ്റ്റീഫന്റെ മകൻ ആൽവിനെയാണ് കാണാതായത്. വടശേരിക്കര മുരുപ്പേൽ കടവിൽനിന്നുമാണ് ആൽവിനെ കാണാതായത്. നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന് തെരച്ചിൽ നടത്തിവരികയാണ്. ഇടക്കുളം ഗുരുകുലം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ആൽവിൻ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 08, 2018 12:22 PM IST


