കനത്ത മഴയിൽ പാലാ സെന്റ് തോമസ് കോളജിൽ BSNL മൊബൈൽ ടവർ നിലംപതിച്ചു
- Published by:ASHLI
- news18-malayalam
Last Updated:
ലൈബ്രറി കെട്ടിടത്തിന്റെ നാലാം നിലയിൽ സ്ഥാപിച്ചിരുന്ന ടവറാണ് പുലർച്ചെ ഉണ്ടായിരുന്ന ശക്തമായ കാറ്റിൽ നിലം പതിച്ചത്
കോട്ടയം: കനത്ത കാറ്റിലും മഴയിലും പാലാ സെന്റ് തോമസ് കോളേജിലെ BSNL മൊബൈൽ ടവർ നിലംപതിച്ചു. ലൈബ്രറി കെട്ടിടത്തിന്റെ നാലാം നിലയിൽ സ്ഥാപിച്ചിരുന്ന ടവറാണ് പുലർച്ചെ ഉണ്ടായിരുന്ന ശക്തമായ കാറ്റിൽ നിലം പതിച്ചത്.
ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നും പലതരത്തിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വ്യാപക നാശ നഷ്ടങ്ങളാണ് ഉണ്ടായത്.
അതേസമയം സംസ്ഥാനത്ത് കാലവർഷം ഇന്ന് (മെയ് 24) എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. സാധാരണയിലും 8 ദിവസം മുൻപേ എത്തിയ കാലവർഷം 2009 ന് ശേഷം (മെയ് 23) ഏറ്റവും നേരത്തെ എത്തിയ കാലവർഷമാണ് ഇത്തവണത്തേത്. 1990 (മെയ് 19) ആയിരുന്നു 1975 ന് ശേഷം ഏറ്റവും നേരത്തെ കേരളത്തിൽ കാലവർഷം എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
May 24, 2025 5:24 PM IST