Bus fare| ബസ് ഉടമകളുടെ ആവശ്യം ന്യായം; ബസ് ചാർജ് വർധനവ് ഉണ്ടാകുമെന്ന് മന്ത്രി ആന്റണി രാജു

Last Updated:

ബസ് ഉടമകളുടെ സമര പ്രഖ്യാപനം സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല.

Antony-raju
Antony-raju
തിരുവനന്തപുരം: സ്വകാര്യ ബസ്( (private bus fare) ചാർജ് വർധനവ് ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ചാർജ് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ബസ് ഉടമകളുടെ സമര പ്രഖ്യാപനം സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല. ഗൗരവമായ ചർച്ചകൾ നടക്കുന്നുണ്ട്. വരും ദിവസങ്ങളിലും ചർച്ചകൾ നടക്കും. പൊതു ജനങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ ഒരു ദിവസം കൊണ്ട് തീരുമാനമെടുക്കാൻ കഴിയില്ല. ആർക്കും അത്യപ്തി ഇല്ലാത്ത രീതിയിൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ബജറ്റിൽ പ്രൈവറ്റ് ബസ് മേഖലയെപ്പറ്റി പരാമർശിക്കാത്തതിൽ സ്വകാര്യ ബസ് ഉടമകൾ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ബസ് ചാർജ് വർധനവിൽ ബജറ്റിൽ ഉണ്ടാകാറില്ലെന്ന് മന്ത്രി വ്യക്തമാക്കി.
advertisement
മിനിമം ചാർജ് 12 രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. ചര്‍ജ് ഉടന്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കിൽ മൂന്നു ദിവസത്തിനുള്ളില്‍ സമരം പ്രഖ്യാപിക്കുമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
രണ്ട് വര്‍ഷത്തോളമായി കോവിഡ് കാരണം കനത്ത നഷ്ടത്തിലാണ് ബസ് ഓടിച്ച് വരുന്നത്. ഡീസല്‍ വില വര്‍ധിക്കുന്ന സഹചര്യത്തില്‍ ഇനിയും ഈ നിരക്കില്‍ മുന്നോട്ട് പോകാന്‍ കഴിയില്ല. ജീവന്‍ മരണ പോരാട്ടം ആയതിനാലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നുമാണ് ബസ് ഉടമകൾ പറഞ്ഞിരുന്നു.
advertisement
കുറഞ്ഞ ടിക്കറ്റ് ചാര്‍ജ്ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക, ഫെയര്‍ സ്റ്റേജിന് ആനുപാതികമായി ചാര്‍ജ്ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വിഷയത്തിൽ സർക്കാർ ബസ് ഉടമകളുമായി ചർച്ച നടത്തിയിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Bus fare| ബസ് ഉടമകളുടെ ആവശ്യം ന്യായം; ബസ് ചാർജ് വർധനവ് ഉണ്ടാകുമെന്ന് മന്ത്രി ആന്റണി രാജു
Next Article
advertisement
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
  • ഗ്രോക്ക് എഐ വഴി അശ്ലീല ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് എക്സ് 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു

  • ഇന്ത്യൻ നിയമങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽകി എക്സ് 3,500 ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്തതായി സർക്കാർ അറിയിച്ചു

  • ഐടി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് എക്സ് ഉറപ്പു നൽകി

View All
advertisement