Local Body Election 2020 | ‘പഞ്ചായത്ത് മാറി വോട്ടു ചെയ്യാൻ പറ്റുമോ?' പോസ്റ്ററില്‍ മറ്റൊരു സ്ത്രീയുടെ ചിത്രം: പരാതി നൽകി സ്ഥാനാർത്ഥി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
അബുദാബിയിൽ ജോലി ചെയ്യുന്ന കരുനാഗപ്പള്ളി സ്വദേശിയാണ് പോസ്റ്റർ പ്രചരിപ്പിച്ചതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്
കൊല്ലം: തെരഞ്ഞെടുപ്പ് പോസ്റ്ററിൽ കൃത്രിമം കാട്ടി സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയതിനെതിരെ പരാതിയുമായി സ്ഥാനാർത്ഥി. വ്യാജ പോസ്റ്റർ പ്രചരിപ്പിച്ചതിനെതിരെ കൊല്ലം പൊന്മന ഗ്രാമപഞ്ചായത്തിലെ 19–ാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി ജയചിത്രയാണ് പരാതി നൽകിയത്. മറ്റൊരു സ്ത്രീയുടെ ചിത്രം തന്റെ പേരിലുള്ള പോസ്റ്ററിൽ ഉൾപ്പെടുത്തിയാണ് പ്രചരിപ്പിച്ചതെന്ന് ജയചിത്ര ചവറ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
‘പഞ്ചായത്ത് മാറി വോട്ടു ചെയ്യാൻ പറ്റുമോ’ എന്ന ക്യാപ്ഷനോടെയാണ് വ്യാജ പോസ്റ്റർ പ്രചരിപ്പിച്ചത്. പിന്നീട് ഇത് പല ഗ്രൂപ്പുകളിലൂടെ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. മോശം കമന്റുകളും ചിത്രങ്ങള്‍ക്ക് ലഭിച്ചു. ഇതോടെയാണ് പരാതിയുമായി ജയചിത്ര പൊലീസ് സ്റ്റേഷനിലെത്തിയത്.

അബുദാബിയിൽ ജോലി ചെയ്യുന്ന കരുനാഗപ്പള്ളി സ്വദേശിയാണ് പോസ്റ്റർ പ്രചരിപ്പിച്ചതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.. ഇയാളുടെ മൊബൈൽ നമ്പർ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 20, 2020 9:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Election 2020 | ‘പഞ്ചായത്ത് മാറി വോട്ടു ചെയ്യാൻ പറ്റുമോ?' പോസ്റ്ററില്‍ മറ്റൊരു സ്ത്രീയുടെ ചിത്രം: പരാതി നൽകി സ്ഥാനാർത്ഥി