ആലപ്പുഴ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു(Caught Fire). തിരുവല്ല - കായംകുളം റോഡിലെ പൊടിയാടിക്ക് സമീപം മണിപ്പുഴയില്‍ ആണ് സംഭവം. മണിപ്പുഴ ഹിന്ദുസ്ഥാന്‍ പെട്രോള്‍ പമ്പിന് സമീപം കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെ ആയിരുന്നു സംഭവം. അമ്പലപ്പുഴ കരൂര്‍ വടക്കേ പുളിയ്ക്കല്‍ വീട്ടില്‍ രാമകൃഷ്ണന്റെ ഉടമസ്ഥതയിലുളള ഹ്യൂണ്ടായ് ഐ ടെന്‍ കാറാണ് കത്തി നശിച്ചത്.
കാറിന്റെ അടിയില്‍ നിന്നും പുക ഉയരുന്നതായി എതിരെ വന്ന വാഹന യാത്രികര്‍ രാമകൃഷ്ണനോട് വിളിച്ച് പറഞ്ഞു. തുടര്‍ന്ന് കാര്‍ നിര്‍ത്തി രാമകൃഷ്ണന് കാറില്‍ നിന്നും പുറത്തിറങ്ങി. അതിന് പിന്നാലെ തീആളിപ്പടരുകയായിരുന്നു.
സംഭവം കണ്ട് സ്വകാര്യ ബസ് ജീവനക്കാരായ രാജീവ്, ഗോപകുമാര്‍, പമ്പ് ജീവനക്കാരനായ തോമസ് എന്നിവര്‍ ചേര്‍ന്ന് പ്രാഥമിക രക്ഷാപ്രവര്‍ത്തനം നടത്തി. തുടര്‍ന്ന് അഗ്നി രക്ഷാസേനാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് തീയണച്ചു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. സംഭവത്തെ തുടര്‍ന്ന് റോഡില്‍ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
Fire | കോഴിക്കോട് നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു; കത്തിനശിച്ചത് ഒരു കോടി വിലയുള്ള പുത്തന്‍ റെയ്ഞ്ച് റോവര്‍
കോഴിക്കോട്: നിര്‍ത്തിയിട്ട റെയ്ഞ്ച് റോവര്‍ കാര്‍ കത്തിനശിച്ചു. കിഴക്കേ നടക്കാവിലെ ഫുട്ബോള്‍ ടര്‍ഫ് പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ട കാര്‍ പൂര്‍ണ്ണമായി കത്തിനശിക്കുകയായിരുന്നു. കോഴിക്കോട്ടെ വ്യാപാരി പ്രജീഷിന്റേതാണ് കാര്‍. രാവിലെ ഏഴു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്.
തൊട്ടടുത്തുള്ള ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കാനായി എത്തിയതായിരുന്നു പ്രജീഷ്. വണ്ടി നിര്‍ത്തി കളിക്കാനായി പോകുമ്പോഴാണ് വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടത്. ഒന്നര മാസം മുമ്പ് വാങ്ങിയ കാറാണ് കത്തിനശിച്ചത്.
ആളുകള്‍ ഓടിക്കൂടി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും എത്തിയാണ് തീ അണച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. സമീപത്തെ വാഹനങ്ങള്‍ ഉടന്‍ മാറ്റിയതിനാല്‍ മറ്റു അപകടങ്ങള്‍ ഒഴിവായി. ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.