News18 Malayalam
Updated: October 1, 2020, 8:41 PM IST
News18 Malayalam
കൊച്ചി:
പെരിയ കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിനെതിരെ സിബിഐ. കേസ് ഡയറി കൈമാറാന്‍ ക്രൈംബ്രാഞ്ച് തയ്യാറാകുന്നില്ലെന്ന് സിബിഐ ആരോപിച്ചു. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായതിനാലാണ് കൈമാറാത്തതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മറുപടി നല്‍കി.
പെരിയ ഇരട്ടകൊലപാതകക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് സിബിഐ ആരോപണം ഉന്നയിച്ചത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും കേസ് ഡയറി നല്‍കാന്‍ ക്രൈംബ്രാഞ്ച് തയ്യാറാകുന്നില്ല. കേസ് ഡയറി കണ്ടിട്ട് ശേഷമേ കോടതി ജാമ്യ ഹര്‍ജി പരിഗണിക്കാവൂവെന്നും സിബിഐ അഭിഭാഷകന്‍ വാദിച്ചു.
Also Read:
പെരിയ ഇരട്ടക്കൊലപാതകം: ഏഴുതവണ ആവശ്യപ്പെട്ടിട്ടും പൊലീസ് കേസ് ഡയറി കൈമാറിയില്ല; സെക്ഷൻ 91 പ്രകാരം പിടിച്ചെടുക്കാൻ CBI
എന്നാല്‍ ഹൈകോടതി ഉത്തരവിട്ടാല്‍ കേസ് ഡയറി കോടതിക്ക് കൈമാറാമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇരുകൂട്ടരുടേയും വാദം കേട്ട കോടതി വിധി പറയുന്നത് മാറ്റിവെച്ചു. സിപിഎം നേതാക്കള്‍ പ്രതികളായ പെരിയ ഇരട്ടക്കൊലക്കേസില്‍ 2019 സെപ്തംബര്‍ 30 നാണ് ഹൈക്കോടതി സിംഗിള്‍ബെഞ്ച് അന്വേഷണം സിബിഐയ്ക്കു വിട്ടത്.
Also Read:
Periya Twin Murder Case| പെരിയ ഇരട്ടക്കൊലപാതകം: CBI അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍
ഇതിനെതിരെ 2019 ഒക്ടോബര്‍ 26 ന് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ വാദം പൂര്‍ത്തിയായി ഒമ്പതു മാസത്തിന് ശേഷം ഡിവിഷന് ബഞ്ചും സി ബി െഎക്ക് കേസ് വിട്ട് ഉത്തരവായിരുന്നു.അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ കേസ് ഡയറി ആവശ്യപ്പെട്ട് 4 തവണ സിബിഐ ക്രൈബ്രാഞ്ചിന് കത്ത് നല്‍കി.
Published by:
user_49
First published:
October 1, 2020, 8:40 PM IST