CBI in Life Mission| 'ആ ഇടപാടിൽ ഞങ്ങൾക്കെന്തു കാര്യം?' സർക്കാർ ചോദിച്ച് അമ്പതാം നാൾ ലൈഫ് മിഷനിൽ സിബിഐ

Last Updated:

യൂണിടാക്കും യുഎഇ റെഡ്ക്രസന്റും തമ്മിലുള്ള ഇടപാടിൽ കക്ഷിയല്ലെന്ന് പറഞ്ഞായിരുന്നു ആരോപണങ്ങളെ സർക്കാർ ആദ്യം പ്രതിരോധിച്ചത്. എന്നാൽ 50ാം ദിവസം സിബിഐ തന്നെ എത്തിയിരിക്കുകയാണ്.

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിൽ കോഴ ആരോപണം ഉയർന്നപ്പോൾ തന്നെ അതിനെ നിസ്സാരവൽക്കരിക്കാനായിരുന്നു സർക്കാർ ശ്രമം. യൂണിടാക്കും യുഎഇ റെഡ് ക്രസന്റും തമ്മിലുള്ള ഇടപാടിൽ തങ്ങൾക്കെന്തെന്ന് ചോദിച്ചായിരുന്നു സർക്കാർ ആദ്യം പ്രതിരോധം തീർത്തത്. എന്നാൽ 50 ാം ദിവസം സിബിഐ എത്തുമെന്ന് വ്യക്തമായതോടെ സർക്കാർ പ്രതിരോധത്തിലാണ്. രാഷ്ട്രീയപ്രേരിതമായ നീക്കം എന്ന പ്രതിരോധം ഉയർത്തുകയാണ് സർക്കാർ ഇപ്പോൾ.
സ്വർണക്കടത്ത് വിവാദത്തിനിടെയാണ് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ മൊഴി പുറത്തുവന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ കമ്മീഷൻ വാഹങ്ങിയെന്നതായിരുന്നു കേരളത്തെ ഇളക്കിമറിച്ച ആ വെളിപ്പെടുത്തൽ. പ്രതിപക്ഷം ആയുധമാക്കിയപ്പോഴും തങ്ങൾ കക്ഷിയല്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. പാവപ്പെട്ടവർക്ക് വീടുകിട്ടുന്ന പദ്ധതിയെ തുരങ്കം വെക്കാനുള്ള പ്രതിപക്ഷ ശ്രമമെന്ന് പറഞ്ഞ് സർക്കാർ ആരോപണങ്ങളെ നേരിട്ടു. എന്നാൽ പിന്നീട് പദ്ധതിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുകയായിരുന്നു.
advertisement
ലൈഫ് മിഷൻ മുൻ സിഇഒയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം.ശിവശങ്കറിന്റെ വിദേശ സന്ദർശനങ്ങളും വിദേശത്തുവച്ച് സ്വപ്നയെ കണ്ടുമുട്ടിയതായുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലും സർക്കാരിന് തിരിച്ചടിയായി. ധാരണാപത്രം ഒപ്പിട്ട ജൂലൈ 11ന് തദ്ദേശഭരണ സെക്രട്ടറിയുടെ കത്തുവായിച്ചാണ് ലെഫ് മിഷൻ സിഇഒ പോലും വിവരം അറിഞ്ഞതെന്ന തുറന്നുപറച്ചിലുമുണ്ടായി. ധാരണാപത്രം ആരാണ് തയാറാക്കിയതെന്നു പോലും മിഷന് അറിയില്ലായിരുന്നു. പദ്ധതിയെക്കുറിച്ചു കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്നും വേണമെങ്കിൽ ഇനിയും അറിയിക്കാമല്ലോ എന്ന വാദമാണ് മുഖ്യമന്ത്രി ഉയർത്തിയത്.
advertisement
വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരയും തദ്ദേശമന്ത്രി എ.സി. മൊയ്തീനും തമ്മിലുള്ള വാഗ്വാദം വക്കീൽ നോട്ടിസിൽ വരെയെത്തി. പ്രതിപക്ഷ നേതാവ് പലതവണ കത്തെഴുതി ചോദിച്ചിട്ടും ധാരണാപത്രത്തിന്റെ പകർപ്പ് നൽകാൻപോലും സർക്കാർ തയാറായില്ല. കഴിഞ്ഞ ദിവസമാണ് ധാരണാപത്രത്തിന്റെ പകർപ്പ് പ്രതിപക്ഷ നേതാവിന് നൽകിയത്. ഇതിനിടെ ധാരണാപത്രത്തിലെ പല വിവരങ്ങളും മാധ്യമങ്ങൾ പുറത്തുവിട്ടു. ലൈഫ് മിഷൻ യൂണിടാക്കുമായി ഇടപെട്ടിട്ടില്ലെന്ന വാദം അവർ തമ്മിലുള്ള ഇമെയിലുകൾ പുറത്തുവന്നതോടെ പൊളിഞ്ഞു.
advertisement
വിജിലൻസ് അന്വേഷണ സാധ്യത ആരായാൻ സർക്കാരിനോട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശിച്ചെങ്കിലും സർക്കാർ അനങ്ങിയില്ല.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചീഫ് സെക്രട്ടറിയോടു ലൈഫ് മിഷൻ രേഖകൾ ആവശ്യപ്പെട്ടതും പിന്നീട് മിഷൻ സിഇഒ യു.വി. ജോസിനെ വിളിച്ചുവരുത്തിയതും സർക്കാരിനെ പ്രതിരോധത്തിലാക്കി. മന്ത്രിപുത്രനു കോഴ കിട്ടിയെന്ന വിവരവും പിന്നാലെ വന്നു. ഇതിനിടെ ധാരണാപത്രം ഒപ്പിട്ടതു സംബന്ധിച്ച് വിദേശകാര്യമന്ത്രാലയം അന്വേഷണം ആരംഭിച്ചതും സർക്കാരിനു പ്രഹരമായി. ദിവസങ്ങൾക്ക് ശേഷം വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. രണ്ടുദിവസം കഴിഞ്ഞപ്പോൾ തന്നെ കേന്ദ്രാനുമതി ഇല്ലാതെ വിദേശ സഹായം തേടിയതുമായി ബന്ധപ്പെട്ട് സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണവും തുടങ്ങി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CBI in Life Mission| 'ആ ഇടപാടിൽ ഞങ്ങൾക്കെന്തു കാര്യം?' സർക്കാർ ചോദിച്ച് അമ്പതാം നാൾ ലൈഫ് മിഷനിൽ സിബിഐ
Next Article
advertisement
ഭാരത മാതാവിൻ്റെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയ പഞ്ചായത്ത് പ്രസിഡന്‍റിനെ സിപിഎം തരംതാഴ്ത്തി
ഭാരത മാതാവിൻ്റെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയ പഞ്ചായത്ത് പ്രസിഡന്‍റിനെ സിപിഎം തരംതാഴ്ത്തി
  • തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീളയെ സിപിഎം തരംതാഴ്ത്തി.

  • സേവാഭാരതിയുടെ പരിപാടിയില്‍ ഭാരത മാതാവിൻ്റെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയതിന് നടപടി.

  • പ്രമീളയെ ഏരിയ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്കാണ് സിപിഎം തരംതാഴ്ത്തിയത്.

View All
advertisement