CBI in Life Mission| തൃശൂർ ജില്ലാ കോർഡിനേറ്ററെയും നഗരസഭാ സെക്രട്ടറിയേയും സിബിഐ ചോദ്യം ചെയ്തു
- Published by:user_49
Last Updated:
ലൈഫ് മിഷൻ തൃശൂർ ജില്ലാ കോർഡിനേറ്റർ ലിൻസ് ഡേവിഡും വടക്കാഞ്ചേരി നഗരസഭാ സെക്രെട്ടറി മുഹമ്മദ് അനസിനെയുമാണ് സിബിഐ വിളിച്ചു വരുത്തിയത്
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ലൈഫ് മിഷൻ തൃശൂർ ജില്ലാ കോർഡിനേറേയും വടക്കാഞ്ചേരി നഗരസഭാ സെക്രെട്ടറിയേയും സിബിഐ ചോദ്യം ചെയ്തു. ലൈഫ് മിഷൻ തൃശൂർ ജില്ലാ കോർഡിനേറ്റർ ലിൻസ് ഡേവിഡും വടക്കാഞ്ചേരി നഗരസഭാ സെക്രെട്ടറി മുഹമ്മദ് അനസിനെയുമാണ് സിബിഐ വിളിച്ചു വരുത്തിയത്.
സിബിഐ കൊച്ചി ഓഫിസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. കഴിഞ്ഞ ദിവസം 3 അംഗ സിബിഐ സംഘം വടക്കാഞ്ചേരി നഗരസഭാ ഓഫിസിലെത്തി ലൈഫ് മിഷനുമായി ബന്ധപ്പെട്ട ബിൽഡിങ് പെർമിറ്റ് അടക്കമുള്ള ഫയലുകൾ പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടർച്ചയാണ് ചോദ്യം ചെയ്യൽ.
Also Read: സ്വപ്ന സുരേഷിന്റെ നിയമനത്തിലെ അഴിമതി അന്വേഷിക്കണമെന്ന് പരാതി; വിചിത്രമായ മറുപടിയുമായി വിജിലൻസ്
ടൗൺ പ്ലാനർ അനുവദിച്ച ബിൽഡിങ് പ്ലാനിൽ മാറ്റം വരുത്തിയതിലൂടെ നിർമാണ ചട്ടം ലംഘിച്ചെന്നും പരാതിയുണ്ട്. ഇതിലൂടെ ഒന്നരക്കോടി നഷ്ടമുണ്ടായെന്ന അനിൽ അക്കര എംഎൽഎയുടെ പരാതിയും സിബിഐ പരിശോധിക്കും. കഴിഞ്ഞ ദിവസം യൂനിറ്റാക് എം ഡി സന്തോഷ് ഈപ്പനെയും ഭാര്യ സീമ സന്തോഷിനെയും ചോദ്യം ചെയ്തിരുന്നു. ഇതുമായിബന്ധപ്പെട്ട കണ്ടെത്തിയ വിവരങ്ങളും ഇന്നത്തെ ചോദ്യം ചെയ്യലിൽ പരിശോധിച്ചതയാണ് വിവരം.
advertisement
Also Read: CBI in Life Mission | ലൈഫ് മിഷന്‍ ക്രമക്കേടിൽ യു.വി ജോസിന് സി.ബി.ഐ നോട്ടീസ് ; അഞ്ചാം തിയതി ഹാജരാകണം
കോൺസുലേറ്റിലെ ഉദ്യോഗസ്ഥന് വൻ തുക കമ്മീഷൻ നൽകിയതായും സന്ദീപ് നായരുടെ കമ്പനിയുടെ അക്കൗണ്ടിലേക്ക് പണം അയച്ചതായും സന്തോഷ് ഈപ്പൻ മൊഴി നല്കിയിട്ടുണ്ട്. സമാന രീതിയിൽ ലൈഫ് മിഷൻ പദ്ധതിയിലെ എതെങ്കിലും ഉദോഗസ്ഥർ പണമോ മറ്റു ആനുകൂല്യങ്ങളോ സ്വീകരിച്ചിട്ടുണ്ടോയെന്നു സിബിഐ പരിശോധിക്കുന്നുണ്ട്. ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുടെ മറവില്‍ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതും ഇതിന് ഗൂഢാലോചന നടത്തിയതുമാണ് സി ബി ഐ കേസ് .
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 29, 2020 10:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CBI in Life Mission| തൃശൂർ ജില്ലാ കോർഡിനേറ്ററെയും നഗരസഭാ സെക്രട്ടറിയേയും സിബിഐ ചോദ്യം ചെയ്തു