തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കോടുമായി ബന്ധപ്പെട്ടുള്ള സി.ബി.ഐ അന്വേഷണം തടയാൻ സർക്കാർ ഓർഡിനൻസ് ഇറക്കുന്നെന്ന ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങനെ ഒരുതകാര്യം സര്‍ക്കാര്‍ ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സിബിഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട ഫയല്‍ നിയമ വകുപ്പ് സെക്രട്ടറിയുടെ പരിഗണനയിലാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആരോപണം ഉന്നയിച്ചത്.
"സി.ബി.ഐ അന്വേഷണം തടയാനുള്ള നിയമ നിര്‍മാണം കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പല സംസ്ഥാനങ്ങളിലും നടത്തിയിട്ടുണ്ട്. ഞങ്ങള്‍ ഇതേവരെ അക്കാര്യം ആലോചിച്ചിട്ടില്ല. സിബിഐ അവരുടെ പണിയെടുക്കട്ടെ. സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണം അടക്കമുള്ളവ തടയാനുള്ള നിയമങ്ങള്‍ ഫലപ്രദമല്ലെന്ന വിമര്‍ശമുണ്ട്. ആ വിഷയം ആലോചിച്ചിരുന്നു. മറ്റൊന്നും എന്റെ അറിവിലില്ല"- മുഖ്യമന്ത്രി പറഞ്ഞു.
Also Read 'സിബിഐ അന്വേഷണം തടയാൻ ഓർഡിനൻസിന് സർക്കാർ നീക്കം'; മടിയിൽ കനമുള്ളതുകൊണ്ടാണോയെന്ന് ചെന്നിത്തല
ലാവലിന്‍ കേസ് ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കുന്നത് സംബന്ധിച്ചും മാധ്യമ പ്രവർത്തകർ ചോദ്യം ഉന്നയിച്ചു. സുപ്രീം കോടതിയിലെ കാര്യങ്ങള്‍ അവിടെ നടക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മടിയില്‍ കനമുള്ളതുകൊണ്ടാണ് സിബിഐയെ പേടിക്കുന്നതെന്നും ഓർഡിനൻസ് നീക്കത്തിൽ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anil akkara, Cbi, Cm pinarayi vijayan, Enforcement Directorate, LIFE Mission, Oomman chandy, Ramesh chennitala, Swapna suresh, UAE consulate, Vigilance