സ്വപ്ന സുരേഷിന്‍റെ നിയമനത്തിലെ അഴിമതി അന്വേഷിക്കണമെന്ന് പരാതി; വിചിത്രമായ മറുപടിയുമായി വിജിലൻസ്
- Published by:user_49
Last Updated:
അഴിമതി അന്വേഷിക്കാനോ നടപടി സ്വീകരിക്കാനോ തയ്യാറാകാതെ പരാതി ഐ.ടി.വകുപ്പിന് അയച്ചുകൊടുക്കുകയാണ് വിജിലൻസ് ചെയ്തത്
സ്വപ്ന സുരേഷിന് ഐ.ടി.വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ ജോലി നൽകിയതിലെ അഴിമതി അന്വേഷിക്കണമെന്ന പരാതിയിലാണ് വിജിലൻസിൻ്റെ വിചിത്രമായ നിർദ്ദേശം. അഴിമതി അന്വേഷിക്കാനോ നടപടി സ്വീകരിക്കാനോ തയ്യാറാകാതെ പരാതി ഐ.ടി.വകുപ്പിന് അയച്ചുകൊടുക്കുകയാണ് വിജിലൻസ് ചെയ്തത്. കത്തിൻ്റെ അടിസ്ഥാനത്തിൽ ഐ.ടി.വകുപ്പ് അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കണമെന്ന നിർദ്ദേശവും വിജിലൻസ് മുന്നോട്ടുവയ്ക്കുന്നു. ഇനി വിജൻസ് അന്വേഷണം ആവശ്യമാണെങ്കിൽ ഐ.ടി.വകുപ്പ് ശുപാർശ ചെയ്ത് തിരിച്ചയക്കണം.
പോലീസ് ആക്ട് അനുസരിച്ച് പ്രവർത്തിക്കുന്ന വിജിലൻസിന് അയയ്ക്കുന്ന അപേക്ഷ, മറ്റൊരു സ്ഥാപനത്തെക്കൊണ്ട് അന്വേഷിപ്പിക്കുവാൻ നിയമമില്ല.

ഇത്തരത്തിൽ അന്വേഷണം മറ്റൊരു വകുപ്പിന് കൈമാറുവാനും അവരിൽ നിന്ന് ശുപാർശ വാങ്ങുവാനും വിജിലൻസിന് അധികാരമില്ല. മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിൽ വരുന്ന ഐ.ടി.വകുപ്പിലെ അഴിമതി സ്വമേധയാ അന്വേഷിച്ചുവെന്ന വിമർശനം ഒഴിവാക്കാനാണ് വിജിലൻസിൻ്റെ ഈ തന്ത്രപൂർവ്വമായ നീക്കം.
Also Read: Gold Smuggling Case | കസ്റ്റംസും എൻഐഎയും ഇഡിയും മാത്രമല്ല; സ്വർണക്കടത്തിന് പിന്നാലെ 10 ഏജൻസികൾ
advertisement
ഇത് സംബന്ധിച്ച് പരാതിക്കാരനായ എറണാകുളം സ്വദേശി ഷെയർ വീണ്ടും വിജിലൻസിന് പരാതി അയച്ചു. അതിൻ്റെ പൂർണ്ണരൂപം ഇങ്ങനെ.
''ഞാൻ സ്വപ്ന സുരേഷിന്റെ നിയമനവും അവർ മേൽനോട്ടം നൽകിയ പ്രോജക്റ്റിനെയും സംബന്ധിച്ചും നടത്തിയ അഴിമതി സംബന്ധിച്ച് -- വിജിലൻസ് ഡയറക്ടർക്ക് -- മൂന്നുമാസം മുമ്പ് ഒരു പരാതി നൽകിയിരുന്നു എന്നാൽ മറുപടി തന്നത് ഇന്നാണ് (27 -9 -20). ഈ കത്തിൽ സൂചിപ്പിച്ചിരിക്കുന്നത് അനുസരിച്ച് അഴിമതി ഐടി വകുപ്പാണ് അന്വേഷിക്കുന്നത്. ഇവർ ശുപാർശ ചെയ്താൽ വേണമെങ്കിൽ അതിൽ വിജിലൻസ് അന്വേഷിക്കുകയുള്ളു - കേരള ചരിത്രത്തിൽ ആദ്യമായി PC Act അന്വേഷിക്കാൻ ഐടി വകുപ്പും തുടങ്ങിയിരിക്കുന്നു. ഇത് പരാതിക്കാരന് നീതി നിഷേധിക്കൽ കൂടിയാണ് ----കൂടാതെ അഴിമതിക്കാരെ സംരക്ഷിക്കുകയും കൂടിയാണ് --- ഇങ്ങനെയാണ് എങ്കിൽ ഒരു വിജിലൻസ് വകുപ്പിൻറെ ആവശ്യം കേരളത്തിനു് വേണ്ട".
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 29, 2020 6:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വപ്ന സുരേഷിന്‍റെ നിയമനത്തിലെ അഴിമതി അന്വേഷിക്കണമെന്ന് പരാതി; വിചിത്രമായ മറുപടിയുമായി വിജിലൻസ്