Kerala Secretariat Fire |'സി.പി.എമ്മുകാരായ ജീവനക്കാർ സ്ഥലത്തുണ്ടായിരുന്നു; കേന്ദ്ര ഏജൻസി അന്വേഷിക്കണം': കെ.പി.എ മജീദ്

Last Updated:

സി.സി.ടി.വി ഇടിമിന്നലേറ്റ് കത്തിപ്പോയെന്ന വാദം പോലെ ദുരൂഹമാണ് ഈ സംഭവവും.

കോഴിക്കോട്: സെക്രട്ടേറിയറ്റിലെ തീപിടിത്തം സംബന്ധിച്ച് കേന്ദ്ര ഏജൻസി തന്നെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. തീപിടിത്തമുണ്ടായ സമയത്ത് സി.പി.എം അനുകൂലികളായ ജീവനക്കാർ ഇവിടെയുണ്ടായിരുന്നു എന്നത് സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു.
തെളിവുകൾ നശിപ്പിക്കാൻ ഗൂഢാലോചനയുണ്ടായിട്ടുണ്ട്. സുപ്രധാന ഫയലുകൾ എൻ.ഐ.എ ആവശ്യപ്പെട്ട സമയത്തു തന്നെ അഗ്നിബാധയുണ്ടായത് നിസ്സാര കാര്യമല്ല. സി.സി.ടി.വി ഇടിമിന്നലേറ്റ് കത്തിപ്പോയെന്ന വാദം പോലെ ദുരൂഹമാണ് ഈ സംഭവവും.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എക്ക് ഇതുവരെ സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ കൈമാറിയിട്ടില്ല. സർക്കാർ അന്വേഷണത്തെ ഭയപ്പെടുന്നു എന്നതിന് തെളിവാണിത്. ആ ഭയം തന്നെയാണ് തീപിടിത്തത്തിനും കാരണമായതെന്നും കെ.പി.എ മജീദ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Secretariat Fire |'സി.പി.എമ്മുകാരായ ജീവനക്കാർ സ്ഥലത്തുണ്ടായിരുന്നു; കേന്ദ്ര ഏജൻസി അന്വേഷിക്കണം': കെ.പി.എ മജീദ്
Next Article
advertisement
എ ഐ ഓഫർ നവീകരിച്ച് Jio; ജെമിനി 3 ഇനി എല്ലാ 5ജി ഉപയോക്താക്കൾക്കും
എ ഐ ഓഫർ നവീകരിച്ച് Jio; ജെമിനി 3 ഇനി എല്ലാ 5ജി ഉപയോക്താക്കൾക്കും
  • ജിയോ 5ജി ഉപയോക്താക്കൾക്ക് ജെമിനി 3 എ ഐ മോഡൽ സൗജന്യമായി ലഭ്യമാകും.

  • ജിയോ 5ജി ഉപയോക്താക്കൾക്ക് 18 മാസത്തേക്ക് ഗൂഗിൾ എ ഐ പ്രോ സേവനം സൗജന്യമായി ലഭിക്കും.

  • ജിയോയുടെ ഗൂഗിൾ പ്രോ ആനുകൂല്യം ഇനി എല്ലാ 5ജി ഉപയോക്താക്കൾക്കും ലഭ്യമാണ്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement