തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിന്റെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ഗവര്‍ണ്ണര്‍ വിളിച്ചുവരുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ അട്ടിമറി സ്വർണക്കള്ളക്കടത്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടി മാത്രമാണെന്നും ചെന്നിത്തല മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Also Read- 'സമ്മേളനം കഴിഞ്ഞിട്ടും കോൺഗ്രസ്, ലീഗ് MLAമാർ മടങ്ങാത്തത് ദുരൂഹം; BJPയുമായി UDF ഗൂഢാലോചന നടത്തി'
"ചീഫ് സെക്രട്ടറിയുടെ പേര് വിശ്വാസ് മേത്തയെന്നാണ്. ഇദ്ദേഹം ഇപ്പോള്‍ അവിശ്വാസ് മേത്തയാണ്. ചീഫ് സെക്രട്ടറി എല്ലാ ഉദ്യോഗസ്ഥരുടെയും നിയന്ത്രണമുള്ള ബ്യൂറോക്രസിയുടെ ഏറ്റവും മേല്‍ത്തട്ടിലുള്ളയാളാണ്. അദ്ദേഹമാണ് മാധ്യമപ്രവര്‍ത്തകരെ ഉന്തുകയും തള്ളുകയും ചെയ്തത്. സെക്രട്ടേറിയറ്റ് ഇരിക്കുന്ന സ്ഥലത്തെ എംഎല്‍എയാണ് ശിവകുമാര്‍. കയറ്റുന്നില്ലെന്ന് അദ്ദേഹം വിളിച്ചു പറഞ്ഞപ്പോഴാണ് ഞങ്ങള്‍ വന്നത്. എംഎല്‍എമാര്‍ക്ക് സെക്രട്ടറിയേറ്റില്‍ പ്രവേശിക്കാന്‍ പോലീസിന്റെ അനുവാദം വേണോ. എംഎല്‍എക്ക് ചീഫ് സെക്രട്ടറിയുടെ റാങ്കാണ്. അവരോട് അപമര്യാദയായി പെരുമാറുക, പിടിച്ചു തള്ളുക എന്നത് ശരിയല്ല. അതിനാലാണ് വരേണ്ടി വന്നതും കുത്തിയിരിക്കേണ്ടി വന്നതും", ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
Also Read- അട്ടിമറി സാധ്യത പരിശോധിക്കും; അന്വേഷണ സംഘം സെക്രട്ടേറിയറ്റിലെത്തി
ഫാന്‍ കാരണമാണ് തീപിടിത്തമുണ്ടായതെന്ന സര്‍ക്കാര്‍ വാദത്തെയും രമേശ് ചെന്നിത്തല പരിഹസിച്ചു. കേന്ദ്രീകൃത ശീതീകരണ സംവിധാനം ഉള്ളിടത്ത് എന്തിനാണ് ഫാന്‍ എന്നും അത് കെട്ടിത്തൂക്കിയതാണെന്നും ചെന്നിത്തല ആരോപിച്ചു. "പൊളിറ്റിക്കല്‍ ഡിപ്പാർട്ട്മെന്റിലാണ് തീപിടിത്തം ഉണ്ടായത്. അവിടെ തീപിടിക്കാനുള്ള ഒരു സാഹചര്യവും ഞങ്ങള്‍ കണ്ടില്ല. സെൻട്രലൈസ്ഡ് എസി ഉള്ളിടത്ത് എന്തിനാണ് ഫാന്‍. അത് കെട്ടിത്തൂക്കിയതാണ്. അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകളാണ് അവിടെ സൂക്ഷിച്ചിരിക്കുന്നത്. ഈ ഫയലുകള്‍ നശിപ്പിച്ചത് സ്വപ്ന സുരേഷിനെ രക്ഷിക്കാനാണ്", - ചെന്നിത്തല പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fire break out in Secretariat, Fire breakout, Gold Smuggling Case, K surendran, Kerala Secretariat Fire, Muralee thummarukudy, Ramesh chennitala, Secretariat