COVID 19| മരണങ്ങൾ രേഖപ്പെടുത്തുന്നതിൽ സംസ്ഥാനങ്ങൾക്ക് ആശങ്ക; വ്യക്തത വരുത്തി കേന്ദ്രം

Last Updated:

മരണസമയത്ത് എവിടെയാണൊ ചിക്തസയിലിരിക്കുന്നത്, ആ സംസ്ഥാനത്തിന്റെ പട്ടികയിൽ വേണം മരണം രേഖപ്പെടുത്താനെന്നാണ് നിർദ്ദേശം

തിരുവനന്തപുരം: കോവിഡ് മരണങ്ങൾ രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ ആശയക്കുഴപ്പത്തിൽ വ്യക്തത വരുത്തി കേന്ദ്രം. ഏത് സംസ്ഥാനത്തുള്ള വ്യക്തി ആണെങ്കിലും കോവിഡ് മരണം എവിടെയാണൊ നടക്കുന്നത് ആ സംസ്ഥാനത്തിൻറെ പട്ടികയിൽ മരണ വിവരം ഉൾപ്പെടുത്താനാണ് നിർദ്ദേശം.
കണ്ണൂരിൽ ചിക്തസയിലിക്കെ മരിച്ച മാഹി സ്വദേശി പി മെഹ്റുഫിന്റെ മരണം കേരളം പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പുതുച്ചേരിയും അവരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തില്ല. കോയമ്പത്തൂരിൽ ചികിത്സയിലിക്കെ മരിച്ച പാലക്കാട് സ്വദേശി രാജശേഖരൻ ചെട്ടിയാരുടെ പേരുവിവരം ഒരു സംസ്ഥാനത്തിന്റേയും കണക്കില്‍ ഉൾപ്പെടുത്തിയിരുന്നില്ല. ഇതേ രീതിയിൽ അതിർത്തി സംസ്ഥാനങ്ങളിൽ ചികിത്സ സഹായം തേടി മരിക്കുന്ന കോവിഡ് രോഗികളെ ഏത് സംസ്ഥാനത്തിന്റെ പട്ടികിയൽ പെടുത്തുമെന്നതിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഇതിനാണ് കേന്ദ്രം വ്യക്തത വരുത്തിയത്.
You may also like:കോവിഡ് മരണകണക്കിൽ ഞങ്ങളല്ല നമ്പർ വൺ; പക്ഷേ ചൈനയിലെ കോവിഡ് മരണസംഖ്യ യഥാർഥമല്ല; ട്രംപ്[NEWS]COVID 19| ഡല്‍ഹിയില്‍ 45 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മരണം [NEWS]എയർഇന്ത്യ ബുക്കിങ് തുടങ്ങി; സർവീസ് പുനഃരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രസർക്കാർ [NEWS]
മരണ സമയത്ത് എവിടെയാണൊ ചിക്തസയിലിരിക്കുന്നത്, ആ സംസ്ഥാനത്തിന്റെ പട്ടികയിൽ വേണം മരണം രേഖപ്പെടുത്താനെന്നാണ് നിർദ്ദേശം. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം ജോയിൻ സെക്രട്ടറിയാണ് ഇക്കാര്യം സംസ്ഥാനങ്ങളെ അറിയിച്ചത്. രേഖാമൂലം അറിയിപ്പ് ലഭിക്കുന്നത് അനുസരിച്ച് കേരളം പട്ടിക പരിഷ്കരിക്കും. നിലവിൽ സംസ്ഥാനത്ത് രണ്ട് മരണം എന്നത് മൂന്ന് ആകും. മാഹി സ്വദേശിയെ കേരളത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തും. പാലക്കാട് സ്വദേശിയുടെ മരണം തമിഴ്നാടിന്റെ പട്ടികയിലാകും ഉൾപ്പെടുത്തുക.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19| മരണങ്ങൾ രേഖപ്പെടുത്തുന്നതിൽ സംസ്ഥാനങ്ങൾക്ക് ആശങ്ക; വ്യക്തത വരുത്തി കേന്ദ്രം
Next Article
advertisement
'ധർമസ്ഥല കേസിൽ സമർപ്പിച്ച മൊഴികളും തെളിവുകളും കൃത്രിമം'; അന്വേഷണ സംഘത്തിന് മനാഫ് മൊഴി നൽകി
'ധർമസ്ഥല കേസിൽ സമർപ്പിച്ച മൊഴികളും തെളിവുകളും കൃത്രിമം'; അന്വേഷണ സംഘത്തിന് മനാഫ് മൊഴി നൽകി
  • ധർമസ്ഥല കേസിലെ മൊഴികളും തെളിവുകളും കൃത്രിമമാണെന്ന് ലോറി ഡ്രൈവർ മനാഫ്

  • മനാഫിനെതിരെ 299-ാം വകുപ്പ് ചുമത്തി ഉഡുപ്പി ടൗൺ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

  • ചിലർ നടത്തിയ നാടകം കേസിനെ ബാധിക്കുമെന്ന് ആശങ്കയുണ്ടെന്നും മനാഫ്

View All
advertisement