സൗദി ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പര്യടനം നടത്തുന്നതിന് മുഖ്യമന്ത്രിക്ക് കേന്ദ്രസർക്കാർ അനുമതി
- Published by:Rajesh V
- news18-malayalam
Last Updated:
ഈ മാസം 16 മുതൽ നവംബർ 9വരെ വിവിധ ഘട്ടങ്ങളായി ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനാണ് മുഖ്യമന്ത്രിക്ക് അനുമതി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്ര സര്‍ക്കാർ അനുമതി നൽകി. വിദേശകാര്യ മന്ത്രാലയമാണ് അനുമതി നൽകിയത്. ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് നേരത്തെ സംസ്ഥാന സർക്കാരിന് ലഭിച്ചിരുന്നു. വീണ്ടും നൽകിയ അപേക്ഷയിലാണ് അനുമതി നൽകിയത്. ഈ മാസം 16 മുതൽ നവംബർ 9വരെ വിവിധ ഘട്ടങ്ങളായി ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനാണ് മുഖ്യമന്ത്രിക്ക് അനുമതി. സൗദി അറേബ്യ ഒഴികെയുള്ള രാജ്യങ്ങളിലേക്കുള്ള പര്യടനത്തിനാണ് അനുമതി.
ഈ മാസം 16ന് ബഹ്റൈനിൽ നിന്ന് പര്യടനം ആരംഭിക്കും. മലയാള ഭാഷയുടെ പ്രചാരണത്തിനായി മലയാളം മിഷൻ സംഘടിപ്പിക്കുന്ന മലയാളോത്സവം ഉൾപ്പെടെ നിരവധി പ്രധാന പരിപാടികളാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രവാസി മലയാളികളുമായി നേരിട്ടുള്ള സംവാദങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
ബഹ്റൈനിൽ 16ന് എത്തുന്ന മുഖ്യമന്ത്രി 17 മുതല്‍ 19 വരെ സൗദി അറേബ്യയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനായിരുന്നു പദ്ധതി ഇട്ടിരുന്നത്. ദമാമിലും ജിദ്ദയിലും റിയാദിലും പരിപാടികൾ നിശ്ചയിച്ചിരുന്നുവെങ്കിലും കേന്ദ്ര സർക്കാർ അനുമതി നൽകിയില്ല.
ഒമാനിലെത്തുന്ന മുഖ്യമന്ത്രി 24, 25 തീയതികളിൽ മസ്ക്കറ്റിലും സലാലയിലും പരിപാടികളിൽ പങ്കെടുക്കും. 30ന് ഖത്തറിലും നവംബർ 7ന് കുവൈറ്റിലും നവംബർ 9ന് അബുദാബിയിലും പര്യടനം നടത്തും.
advertisement
Summary: The Central Government has granted permission for Chief Minister Pinarayi Vijayan's Gulf tour. The approval was given by the Ministry of External Affairs. An intimation denying permission for the Gulf tour had been previously sent to the State Government. The permission was granted after a renewed application was submitted. The Chief Minister is permitted to visit the Gulf countries in various phases from the 16th of this month (October) till November 9th.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 13, 2025 12:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സൗദി ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പര്യടനം നടത്തുന്നതിന് മുഖ്യമന്ത്രിക്ക് കേന്ദ്രസർക്കാർ അനുമതി