വ്യാജ NCERT പുസ്തകങ്ങൾ വിതരണം ചെയ്യുന്ന റാക്കറ്റ് ഡൽഹിയിൽ പിടിയിൽ
- Published by:Nandu Krishnan
- news18-malayalam
Last Updated:
പുസ്തകങ്ങളുടെ നിയമവിരുദ്ധ വിതരണ ശൃംഖലയുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു
വ്യാജ NCERT പുസ്തകങ്ങൾ വിതരണം ചെയ്യുന്ന റാക്കറ്റ് ഡൽഹിയിൽ പിടിയിൽ.മധ്യ ഡൽഹിയിലെ ദര്യഗഞ്ചിലെ ഒരു ഗോഡൗണിൽ നടത്തിയ റെയ്ഡിൽ എൻസിആർടി പുസ്തകങ്ങളുടെ വ്യാജ വിതരണ റാക്കറ്റിനെ പോലീസ് പിടികൂടിയത്.രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ വ്യാഴാഴ്ച അറിയിച്ചു.എൻസിഇആർടി പ്രതിനിധികൾക്കൊപ്പം നടത്തിയ പരിശോധനയിൽ 12,755 വ്യാജ എൻസിഇആർടി പുസ്തകങ്ങൾ പിടിച്ചെടുത്തു
advertisement
യമുന വിഹാറിലെ താമസക്കാരനായ കനിഷ്ക് (32), പ്രീത് വിഹാറിലെ താമസക്കാരനായ വിനോദ് ജെയിൻ (65) എന്നിവരാണ് അറസ്റ്റിലായത്. നവംബർ 10 ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്ത് ഭാരതീയ ന്യായ സംഹിത, 1957 ലെ പകർപ്പവകാശ നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.അന്വേഷണത്തിൽ, കനിഷ്‌ക് ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ആളാണെന്നും അയാൾക്ക് മുമ്പ് ക്രിമിനൽ പശ്ചാത്തലമില്ലെന്നും കണ്ടെത്തി. പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച വിനോദ് ജെയിൻ കഴിഞ്ഞ വർഷം ക്രൈംബ്രാഞ്ചിൽ രജിസ്റ്റർ ചെയ്ത സമാനമായ ഒരു കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
advertisement
പിടിച്ചെടുത്ത വ്യാജ പുസ്തകങ്ങളുടെ നിയമവിരുദ്ധമായ അച്ചടിയിലും വിതരണത്തിലും ഉൾപ്പെട്ട ഉറവിടവും ശൃംഖലയും കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi,Delhi
First Published :
November 13, 2025 4:02 PM IST


