കൊച്ചി: കേരള സാങ്കേതിക സർവകലാശാല വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി ആവശ്യമില്ലെന്ന് ഹൈക്കോടതി. വി സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള സിംഗിൾ ബെഞ്ച് നിർദേശം ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.
സാങ്കേതിക സർവകലാശാല റെഗുലർ വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനായി മൂന്നുമാസത്തിനുള്ളിൽ കമ്മറ്റി രൂപീകരിക്കണം എന്ന സിംഗിൾ ബഞ്ചിന്റെഉത്തരവിലെ മാർഗ്ഗ നിർദ്ദേശങ്ങൾക്കാണ് സ്റ്റേ. സിംഗിൾ ബെഞ്ചിന്റെ നിർദേശം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
റെഗുലർ വിസിയെ തെരഞ്ഞെടുക്കാനായിട്ടുള്ള കമ്മിറ്റിയിലേക്ക് പ്രതിനിധിയെ കണ്ടെത്താനുള്ള അവകാശം സർക്കാരിനാണെന്ന് യുജിസി അഭിഭാഷകൻ പറഞ്ഞത് കോടതി രേഖപ്പെടുത്തി. സിംഗിൾ ബെഞ്ച് വിധിക്കെതിരായ സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. അപ്പീലിൽ ജനുവരിയിൽ വിശദമായി വാദം കേൾക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.