തിരുവനന്തപുരം: അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ സർവീസുകളിൽ മാറ്റം. തൃശൂർ യാർഡിലും ആലുവ- അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര- ചെങ്ങന്നൂർ റൂട്ടിലെ പാലത്തിന്റെ ഗർഡർ നവീകരണവും ഉൾപ്പെടെയുള്ള ജോലികളാണ് നടക്കുന്നത്. 15 ട്രെയിനുകൾ പൂർണമായി റദ്ദാക്കി. നാളെയും മറ്റന്നാളും ഏതാനും ട്രെയിൻ സർവീസുകൾക്ക് മാറ്റമുണ്ട്.
ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന നാഗർകോവിൽ – കോട്ടയം എക്സ്പ്രസ് (16366) കൊല്ലത്ത് സർവീസ് അവസാനിപ്പിക്കും
രാവിലെ 5.25 ന് പുറപ്പെടുന്ന തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസ് (16302) എറണാകുളത്തു സർവീസ് അവസാനിപ്പിക്കും. ഈ ട്രെയിൻ തിരികെ (16301) വൈകിട്ട് 5.25 ന് എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്കു പുറപ്പെടും
ഉച്ചയ്ക്ക് 1.25 ന് പുറപ്പെടേണ്ട എറണാകുളം– ഹസ്രത് നിസാമുദീൻ മംഗള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12617) ഉച്ചയ്ക്ക് 2.37 ന് തൃശൂരിൽ നിന്നു സർവീസ് ആരംഭിക്കും
രാവിലെ 7.20 ന് പാലക്കാട് ജംഗ്ഷനിൽ നിന്നു പുറപ്പെടുന്ന എറണാകുളം മെമു എക്സ്പ്രസ് സ്പെഷൽ (06797) ചാലക്കുടിയിൽ സർവീസ് അവസാനിപ്പിക്കും. ഈ ട്രെയിൻ തിരികെ (06798) വൈകിട്ട് 3.55 ന് ചാലക്കുടിയിൽ നിന്നു പാലക്കാട്ടേക്കു സർവീസ് ആരംഭിക്കും
രാവിലെ 9 ന് ചെന്നൈ എഗ്‌മൂറിൽ നിന്നു പുറപ്പെടുന്ന ഗുരുവായൂർ എക്സ്പ്രസ് (16127) എറണാകുളം ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും
മധുര – തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ് (16344)
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.