Kerala Weather Update|കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Last Updated:

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

News18
News18
തിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആഗസ്റ്റ് 26 നു കേരളത്തിലെ 6 ജില്ലകളിൽ യെല്ലോ അലർട്ടാണ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
അതേസമയം, ഇന്ന് 14 ജില്ലകളിലും നേരിയ മഴ സാധ്യത നിലനിൽക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
advertisement
പ്രത്യേക ജാഗ്രത നിർദേശം
22/08/2025 മുതൽ 24/08/2025 വരെ: മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കുപടിഞ്ഞാറൻ - മധ്യ കിഴക്കൻ അറബിക്കടൽ, ഇവയോട് ചേർന്ന സമുദ്രഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
22/08/2025: തെക്കൻ ഗുജറാത്ത്, മധ്യ കിഴക്കൻ-വടക്കു കിഴക്കൻ അറബിക്കടൽ, ഒഡിഷ തീരം, വടക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന പശ്ചിമ ബംഗാൾ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Weather Update|കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Next Article
advertisement
'ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തെറ്റായ തീരുമാനമായിരുന്നു; ആ തെറ്റിന് ഇന്ദിരാഗാന്ധിക്ക് സ്വന്തം ജീവൻ വില നൽകേണ്ടി വന്നു'; പി ചിദംബരം
'ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തെറ്റായ തീരുമാനമായിരുന്നു;ആ തെറ്റിന് ഇന്ദിരാഗാന്ധിക്ക് സ്വന്തം ജീവൻ നൽകേണ്ടി വന്നു';ചിദംബരം
  • ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തെറ്റായ മാർഗമായിരുന്നുവെന്ന് പി ചിദംബരം അഭിപ്രായപ്പെട്ടു.

  • ഇന്ദിരാഗാന്ധിക്ക് ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തെറ്റിന് സ്വന്തം ജീവൻ വില നൽകേണ്ടി വന്നു.

  • ഓപ്പറേഷൻ ബ്ലൂ സ്റ്റാർ 1984 ജൂണിൽ സുവർണ്ണ ക്ഷേത്രത്തിൽ സൈന്യം നടത്തിയ സൈനിക നടപടി.

View All
advertisement