തൃശൂരിൽ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് യുവാവ് മരിച്ചു
- Published by:Nandu Krishnan
- news18-malayalam
Last Updated:
കുന്നംകുളം നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന മുറിയിലാണ് കൊലപാതകം നടന്നത്
തൃശൂരിൽ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് യുവാവ് മരിച്ചു. ഒഡീഷ സ്വദേശിയായ പിന്റു (18) ആണ് കൊല്ലപ്പെട്ടത്. കുന്നംകുളം നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന മുറിയിലാണ് കൊലപാതകം നടന്നത്.
പട്ടാമ്പി റോഡിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നവരാണ് ഇവിടെ താമസിക്കുന്നത്. മുറിയിൽ ഇവർ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്നാണ് കൊലപാതകം നടന്നത്.
advertisement
കൊല്ലപ്പെട്ട പിന്റു ഉൾപ്പെടെ ആറ് പേരായിരുന്നു മുറിയിൽ താമസിച്ചിരുന്നത്. സംഭവത്തിന് ശേഷം 3 പേർ ഒളിവിലാണെന്നാണ് വിവരം. മൃതദ്ദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുന്നംകുളം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു
Location :
Thrissur,Kerala
First Published :
October 12, 2025 2:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തൃശൂരിൽ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് യുവാവ് മരിച്ചു