ശബരിമല സ്ത്രീ പ്രവേശനത്തിൽ സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് വേണ്ടി വാദിച്ചില്ലെന്ന് ചെന്നിത്തല
Last Updated:
പത്തനംതിട്ട: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നതിനെതിരെ പ്രത്യക്ഷ സമരവുമായി കോൺഗ്രസ് രംഗത്ത്. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വിശ്വാസികള്‍ക്ക് വേണ്ടി വാദിച്ചില്ലെന്നും കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പത്തനംതിട്ട ഡിസിസിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച വിശ്വാസ ആചാര സംരക്ഷണ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
'സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വിശ്വാസികള്‍ക്ക് വേണ്ടി വാദിച്ചില്ല. സ്ത്രീകള്‍ പോലും വിധിയെ പിന്തുണയ്ക്കുന്നില്ല. വിധി മറ്റൊരു ഭരണഘടനാ ബെഞ്ച് പുനഃപരിശോധിക്കണം'. ഇപ്പോള്‍ വന്ന വിധി അന്തിമമല്ല. മദ്യഷോപ്പുകളുടെ വിഷയത്തില്‍ കോടതി ഉത്തരവ് പുനഃപരിശോധനാ വിധേയമാക്കാമെങ്കില്‍ ശബരിമലയിലെ സ്ത്രീ പ്രവേശനവും പുനഃപരിശോധിക്കാമെന്ന് ചെന്നിത്തല പറഞ്ഞു.
'വിശ്വാസികളുടെ വികാരത്തെ സര്‍ക്കാര്‍ വ്രണപ്പെടുത്തരുത്. തമിഴ്‌നാട് ജെല്ലിക്കെട്ടിന്റെ കാര്യത്തില്‍ സ്വീകരിച്ച നിലപാട് ഇവിടെ സര്‍ക്കാര്‍ സ്വീകരിക്കണം'. വിധിയില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ച് ഓഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
advertisement
ശബരിമലയിൽ വനിതാ പൊലീസുകാരെ നിയോഗിക്കാൻ സർക്കാർ
'1990ലെ ഹൈക്കോടതി വിധി മതപരമായ ആചാരങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ട്. ഇത് ഭരണഘടനാ അനുഛേദം 14ന് എതിരല്ല. സ്ത്രീ സമത്വത്തിലും ട്രാന്‍സ് ജെന്റേഴ്‌സ് വിഷയത്തിലും യുഡിഎഫ് സ്വീകരിച്ച നിലപാട് വ്യക്തവും ശക്തവുമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ യുഡിഎഫ് ഉറച്ചുനില്‍ക്കുന്നു. അമ്പലങ്ങളിലും പള്ളികളിലും പോകുന്നത് അന്ധവിശ്വാസമാണെന്ന് കോടിയേരിയേപ്പോലെ കോണ്‍ഗ്രസും യുഡിഎഫും വിശ്വസിക്കുന്നില്ല. അത് വ്യക്തി സ്വാതന്ത്ര്യമാണ്'. യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.
advertisement
'ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കമാണ് ആര്‍.എസ്.എസിന്റേത്. പൊതു സമൂഹത്തിന്റെ വികാരം മാനിക്കാതെ വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ നീങ്ങേണ്ടതില്ല'. ദേവസ്വം ബോര്‍ഡ് സംരക്ഷിക്കുന്നത് സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ മാത്രമാണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് ശബരിമലയെ കലാപ ഭൂമിയാക്കിമാറ്റാന്‍ അനുവദിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ആദ്യമായാണ് കോൺഗ്രസ് പരസ്യ പ്രതിഷേധവുമായി രംഗത്തു വന്നത്. അതേസമയം സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം ഉണ്ടായി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 05, 2018 1:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല സ്ത്രീ പ്രവേശനത്തിൽ സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് വേണ്ടി വാദിച്ചില്ലെന്ന് ചെന്നിത്തല