ഇന്റർഫേസ് /വാർത്ത /Kerala / Silver Line | സിൽവർ ലൈൻ നാടിനുവേണ്ടിയുള്ള പദ്ധതി; മുഖ്യമന്ത്രി പിണറായി വിജയന്‍

Silver Line | സിൽവർ ലൈൻ നാടിനുവേണ്ടിയുള്ള പദ്ധതി; മുഖ്യമന്ത്രി പിണറായി വിജയന്‍

ഇത് എൽഡിഎഫ് പദ്ധതിയല്ല നാടിനുവേണ്ടിയുള്ള പദ്ധതിയാണെന്നും മുഖ്യമന്ത്രി

ഇത് എൽഡിഎഫ് പദ്ധതിയല്ല നാടിനുവേണ്ടിയുള്ള പദ്ധതിയാണെന്നും മുഖ്യമന്ത്രി

ഇത് എൽഡിഎഫ് പദ്ധതിയല്ല നാടിനുവേണ്ടിയുള്ള പദ്ധതിയാണെന്നും മുഖ്യമന്ത്രി

  • Share this:

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നാടിനുവേണ്ടിയുള്ള പദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വേഗത്തിൽ പൂർ‌ത്തിയാക്കേണ്ട പദ്ധതിയാണെന്നും തടസ്സങ്ങൾ നീക്കാൻ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. കേന്ദ്ര സർക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ പദ്ധതി ചെയ്യാനാകുവെന്നും കേന്ദ്രം നിലപാട് തിരുത്തണമെന്നും അദ്ദേഹം പറ‍ഞ്ഞു.

അനുമതിയ്ക്ക് മുൻപ് ചെയ്യാവുന്ന കാര്യങ്ങൾ ചെയ്തതായും ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ നിർഭാഗ്യകരമായ സംഭവങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് എൽഡിഎഫ് പദ്ധതിയല്ല നാടിനുവേണ്ടിയുള്ള പദ്ധതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read-'ഈ വര്‍ഷവും ഓണക്കിറ്റ്'; 14 ഇനങ്ങളുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

അതേസമയം ദേശീയപാതാ വികസനത്തെ തടസ്സപ്പെടുത്തിയത് ബിജെപിയും യുഡിഎഫുമാണെന്ന് മുഖ്യമന്ത്രി വിമർ‌ശുച്ചു. ദേശീയപാത വികസനത്തെ അട്ടിമറിക്കാനാണ് കേരളത്തിലെ ബി ജെ പി എല്ലാക്കാലത്തും ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 2011 ലെ യു ഡി എഫ് സർക്കാർ ദേശീയപാതാ വികസനത്തിൽ അലംഭാവം കാട്ടി.

ദേശീയ പാതയ്ക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ കേന്ദ്രം മറ്റ് സംസ്ഥാനങ്ങളിൽ ഭൂമി വില നൽകുന്നു. കേരളത്തിൽ ഭൂമിക്ക് ഉയർന്ന വിലയാണെന്ന് പറഞ്ഞ് കേന്ദ്രം പിന്മാറി. 25 ശതമാനം സംസ്ഥാന സർക്കാർ വഹിക്കുന്ന നിലയായി. അങ്ങിനെയാണ് സംസ്ഥാന സർക്കാർ ദേശീയ പാതാ വികസനം സാധ്യമാക്കിയത്. 1081 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. 1065 ഹെക്ടർ ഏറ്റെടുത്തു.

Also Read-High Court of kerala | 'നല്ലൊരു പദ്ധതി എങ്ങനെ ഈ അവസ്ഥയിലായി' ; കെ-റെയിലിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

2020 ഒക്ടോബർ 13 ന് ദേശീയപാതാ 66 ന്റെ ഭാഗമായി 11571 കോടിയുടെ ആറ് പദ്ധതികൾ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തിരുന്നു. 21940 കോടിയുടെ നഷ്ടപരിഹാര പാക്കേജാണ് കേരളത്തിൽ തയ്യാറാക്കിയത്. 19898 കോടി രൂപ വിതരണം ചെയ്തതായി മുഖ്യമന്ത്രി വ്യക്തമാക്കി.

First published:

Tags: Cm pinarayi vijayan, Silver line