‘പിണറായി വിജയന്‍ ലെജന്‍ഡ്’; സ്വാഗത പ്രസംഗത്തിലെ പുകഴ്ത്തലിൽ അസ്വസ്ഥനായി മുഖ്യമന്ത്രി
- Published by:Nandu Krishnan
- news18-malayalam
Last Updated:
മുഖ്യമന്ത്രി അസ്വസ്ഥനാണെന്ന് തിരിച്ചറിഞ്ഞ സംഘാടകർ പ്രസംഗം ചുരുക്കാൻ സ്വാഗതപ്രസംഗകനോട് ആവശ്യപ്പെടുകയായിരുന്നു
സ്വാഗത പ്രസംഗത്തിൽ വാനോളം പുകഴ്ത്തിയതിൽ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ടാഗോർ തീയറ്ററിൽ നടന്ന പിഎൻ പണിക്കർ അനുസ്മരണ ചടങ്ങിലാണ് മുഖ്യമന്ത്രിയെ വേദിയിലിരുത്തിക്കൊണ്ട് സ്വാഗത പ്രസംഗകനായ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാൻ എൻ.ബാലഗോപാൽ പുകഴ്ത്തി സംസാരിച്ചത്.
'മുഖ്യമന്ത്രി കേരളത്തിന്റെ വരദാനം’, ‘പിണറായി വിജയന്‍ ലെജന്‍ഡ്' എന്നായിരുന്നു പ്രസംഗകന്റെ പുകഴ്തൽ. എന്നാൽ ഇതിൽ മുഖ്യമന്ത്രി അസ്വസ്ഥനാണെന്ന് അദ്ദേഹത്തിന്റെ ശരീരരഭാഷയിൽ നിന്ന് തിരിച്ചറിഞ്ഞ സംഘാടകർ പ്രസംഗം ചുരുക്കാൻ സ്വാഗത പ്രസംഗകനോട് പേപ്പറില്‍ എഴുതി നൽകി ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരുമെന്നും അദ്ദേഹത്തെ തനിക്ക് പേടിയാണെന്നും പറഞ്ഞ് ബാലഗോപാല്‍ പ്രസംഗം അവസാനിപ്പിച്ചു. പ്രംസംഗം കഴഞ്ഞ് സീറ്റിലേക്ക് മടങ്ങിയ ബാലഗോപാലിനോട് മൂന്നു മിനിറ്റ് മാത്രമാണല്ലോ പ്രസംഗിച്ചതെന്നും മുഖ്യമന്ത്രി ചിരിച്ചു കൊണ്ട് ചോദിച്ചു.കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനങ്ങള്‍ ലോകത്തിനു തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 19, 2025 2:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘പിണറായി വിജയന്‍ ലെജന്‍ഡ്’; സ്വാഗത പ്രസംഗത്തിലെ പുകഴ്ത്തലിൽ അസ്വസ്ഥനായി മുഖ്യമന്ത്രി