സിവിൽ സർവീസ് ഉദ്യോഗസ്ഥരായ ആര്യ ആർ നായരും ശിവവും രജിസ്റ്റർ വിവാഹിതരാകുന്നു; ചെലവ് 20 കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന്

Last Updated:

''പുതിയ ജീവിതം തുടങ്ങുന്ന സന്തോഷം ആഘോഷിക്കാൻ ഞങ്ങൾ വളരെ അർഹതപ്പെട്ട 20 കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസച്ചെലവുകൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നു''

ആര്യ ആർ നായരും ശിവവും
ആര്യ ആർ നായരും ശിവവും
കോട്ടയം: മലയാളി ഐആർഎസ് ഓഫീസറായ കോട്ടയം സ്വദേശിനി ആര്യ ആർ നായരും സിവിൽ സര്‍വീസ് ഉദ്യോഗസ്ഥനായ ശിവവും വിവാഹിതരാകുന്നു. ഈ മാസം 27ന് ആർഭാടങ്ങൾ ഒഴിവാക്കി പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം. പുതിയ ജീവിതം തുടങ്ങുന്ന സന്തോഷം ആഘോഷിക്കാൻ വളരെ അർഹതപ്പെട്ട 20 കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസച്ചെലവുകൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും ആര്യ ആര്‍ നായര്‍ ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പ് ഇങ്ങനെ
ജീവിതത്തിലെടുത്ത തീരുമാനങ്ങളിൽ വളരെ മികച്ചത് എന്നെനിക്ക് തോന്നിയ ഒന്ന് നിങ്ങളെല്ലാവരുമായ് പങ്കുവെയ്ക്കട്ടെ . എന്നെ അടുത്തറിയുന്നവർക്ക് തീർച്ചയായും ഇതിൽ പുതുമ തോന്നില്ല, കാരണം കോളേജ് കാലം മുതൽ പറഞ്ഞ് പറഞ്ഞ് ഉറപ്പിച്ചതാണിത്.
ഈ വരുന്ന വെള്ളിയാഴ്ച (27.01.2023) കല്യാണം കഴിയ്ക്കാണ്. ആർഭാടങ്ങൾ ഒഴിവാക്കി പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതരാകാൻ ആണ് എന്റെയും ശിവത്തിന്റെയും തീരുമാനം.
പുതിയ ജീവിതം തുടങ്ങുന്ന സന്തോഷം ആഘോഷിക്കാൻ ഞങ്ങൾ വളരെ അർഹതപ്പെട്ട 20 കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസച്ചെലവുകൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നു. ഈ പുതിയ യാത്രയിൽ എല്ലാവരുടേയും പ്രാർത്ഥനയും അനുഗ്രഹവും ഒപ്പം ഉണ്ടാവണേ.
advertisement
ഒട്ടേറെ പേരാണ് ഇരുവർക്കും നന്മകൾ നേർന്ന് കമന്റിട്ടത്.
2019ലെ സിവിൽ സർവീസ് പരീക്ഷയിൽ ഇന്റർവ്യൂവിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചത് ആര്യ ആർ നായർക്കായിരുന്നു, 275ൽ 206 മാർക്ക്. എഴുത്തുപരീക്ഷയിലെ മാർക്ക് കൂടി ചേർക്കുമ്പോൾ 301ാം റാങ്കാണ് ആര്യക്ക് ലഭിച്ചത്. ഐആര്‍എസ് തെരഞ്ഞെടുത്ത ആര്യ ഇപ്പോൾ അസിസ്റ്റന്റ് കമ്മീഷണറാണ്.
advertisement
റിട്ട.ജോയിന്റ് ലേബർ കമ്മീഷണറായ കോട്ടയം കൂരോപ്പട അരവിന്ദത്തിൽ ജി രാധാകൃഷണൻ നായരുടെയും റിട്ട. അധ്യാപിക സുജാതയുടെയും മകളാണ് ആര്യ. മധ്യപ്രദേശിൽ ഇന്റിലിജൻസ് ബ്യൂറോയിലെ ജോലിക്കിടെയായിരുന്നു സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചത്. അരവിന്ദൻ സഹോദരനാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിവിൽ സർവീസ് ഉദ്യോഗസ്ഥരായ ആര്യ ആർ നായരും ശിവവും രജിസ്റ്റർ വിവാഹിതരാകുന്നു; ചെലവ് 20 കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന്
Next Article
advertisement
Horoscope Dec 3 | പോസിറ്റിവിറ്റി അനുഭവപ്പെടും; ആത്മവിശ്വാസം വര്‍ധിക്കും: ഇന്നത്തെ രാശിഫലം
Horoscope Dec 3 | പോസിറ്റിവിറ്റി അനുഭവപ്പെടും; ആത്മവിശ്വാസം വര്‍ധിക്കും: ഇന്നത്തെ രാശിഫലം
  • മീനം രാശിക്കാര്‍ക്ക് പോസിറ്റിവിറ്റി അനുഭവപ്പെടും

  • കുംഭം രാശിക്കാര്‍ക്ക് വെല്ലുവിളി നിറഞ്ഞ നിമിഷങ്ങള്‍

  • ആത്മവിശ്വാസം, സര്‍ഗ്ഗാത്മകത, സാമൂഹിക ഊര്‍ജ്ജം അനുഭവപ്പെടും

View All
advertisement