• HOME
  • »
  • NEWS
  • »
  • kerala
  • »
  • പഠിക്കാത്തതിനു വീട്ടുകാർ വഴക്കുപറഞ്ഞു; ഇടുക്കിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി

പഠിക്കാത്തതിനു വീട്ടുകാർ വഴക്കുപറഞ്ഞു; ഇടുക്കിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    ഇടുക്കി: പഠിക്കാത്തതിനു വീട്ടുകാർ വഴക്കു പറഞ്ഞതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥി മരിച്ചു. ഇടുക്കി രാജാക്കാടിന് അടുത്തുള്ള മാങ്ങാത്തൊട്ടിയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ചത്. ഇക്കഴിഞ്ഞ 18 നായിരുന്നു കുട്ടി സ്വന്തം മുറിയിൽ ജീവനെടുക്കാൻ ശ്രമിച്ചത്.

    വീട്ടുകാർ പഠിക്കാൻ പറഞ്ഞതിനെ തടർന്ന് സ്വന്തം മുറിയിൽ കയറി വാതിലിന്റെ കൊളുത്തിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. അത്യാസന്നനിലയിൽ വീട്ടുകാർ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തൂങ്ങി മരണമാണെന്ന് ഉടുമ്പൻചോല പോലീസ് അറിയിച്ചു.

    Also Read- പാലക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു

    ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).

    Published by:Naseeba TC
    First published: