HOME /NEWS /Kerala / Breaking: ന്യൂനപക്ഷ വികസന കോർപറേഷനിലെ ബന്ധു നിയമനം: മന്ത്രി കെ ടി ജലീലിന് ലോകായുക്ത നോട്ടീസ്

Breaking: ന്യൂനപക്ഷ വികസന കോർപറേഷനിലെ ബന്ധു നിയമനം: മന്ത്രി കെ ടി ജലീലിന് ലോകായുക്ത നോട്ടീസ്

കെ.ടി ജലീല്‍

കെ.ടി ജലീല്‍

പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് നൽകിയത്.

  • Share this:

    തിരുവനന്തപുരം: ന്യൂനപക്ഷ വികസന കോർപറേഷൻ ഡയറക്ടറായി ബന്ധു കെ ടി അദീപിനെ നിയമമിച്ചതിനെതിരെ മന്ത്രി കെ ടി ജലീലിന് ലോകായുക്ത നോട്ടീസ്.

    പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് നൽകിയത്. മലപ്പുറം സ്വദേശി മുഹമ്മദ്‌ ഷാഫി നൽകിയ പരാതിയിലാണ് ലോകായുക്തയുടെ നടപടി.

    ബന്ധുവിനെ നിയമിക്കുന്നതിന് വേണ്ടി മന്ത്രി ജലീൽ ചട്ടങ്ങൾ ഭേദഗതി ചെയ്തത് സംബന്ധിച്ച് മന്ത്രി തന്നെ മറുപടി നൽകേണ്ടതുകൊണ്ട് പ്രാഥമിക വാദം കേൾക്കാൻ മന്ത്രി കെ ടി ജലീലിനും മറ്റ് എതിർകക്ഷികൾക്കും നോട്ടീസ് അയക്കാൻ ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ബാബു മാത്യു ജോസഫും ഉത്തരവിടുകയായിരുന്നു.

    Also Read- 'പന്തളം രാജകുടുംബത്തിന് എന്തവകാശം? തിരുവാഭരണം സർക്കാരിന് ഏറ്റെടുത്തു കൂടെ'

    മാർച്ച് 30ന് തുടർ വിചാരണയ്ക്കായി പരാതി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹർജിക്കാരന് വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടവും സർക്കാരിനുവേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായരും ഇന്ന് ലോകായുക്തയ്ക്ക് മുന്നിൽ ഹാജരായി. മുസ്ലിം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ആണ് മന്ത്രി ജലീലിനെതിരായ ബന്ധു നിയമന വിഷയം പുറത്ത് കൊണ്ടുവന്നത്.

    First published:

    Tags: K t jaleel, KT Jaleel controversy, Lokayukta