ശോഭന വിരണ്ടോ? മോഹൻലാലിന്‍റെ 'ചർക്ക' പരസ്യം വീണ്ടും!
Last Updated:
ചർക്കയിൽ നൂൽ നൂൽക്കുന്ന പരസ്യത്തിലൂടെ സ്വകാര്യ സ്ഥാപനത്തിന് ലാഭവും ഖാദി ബോർഡിന് നഷ്ടവുമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ശോഭന ജോർജ് മോഹൻലാലിന് നോട്ടീസ് അയച്ചത്
ചർക്കയിൽ നൂൽ നൂൽക്കുന്ന പരസ്യത്തിനെതിരെ രംഗത്തെത്തിയ ഖാദി ബോർഡ് ചെയർപേഴ്സൺ ശോഭന ജോർജ്, മോഹൻലാലിന്‍റെ 'മാനനഷ്ട ഭീഷണി'യിൽ വീണു. മുമ്പ് പിൻവലിച്ച സ്വകാര്യവസ്ത്ര സ്ഥാപനത്തിന്‍റെ പരസ്യം വീണ്ടും ടി.വി ചാനലുകളിൽ പ്രത്യക്ഷപ്പെട്ടു. മോഹൻലാൽ അഭിനയിച്ച ചർക്കയിൽ നൂൽ നൂൽക്കുന്ന പരസ്യം പിൻവലിക്കണമെന്ന് ചൂണ്ടിക്കാട്ടി മോഹൻലാലിന് ഖാദി ബോർഡ് നോട്ടീസ് അയച്ചിരുന്നു. ഇതേത്തുടർന്ന് സ്വകാര്യ സ്ഥാപനം പരസ്യം പിൻവലിച്ചിരുന്നു.
എന്നാൽ വിവാദം അവിടംകൊണ്ട് അവസാനിച്ചില്ല. പൊതുജനമധ്യത്തിൽ തന്നെ അപമാനിച്ചെന്ന് കാട്ടി മോഹൻലാൽ 50 കോടി രൂപയുടെ മാനനഷ്ട കേസ് ഫയൽ ചെയ്തു. ഇതോടെ പരസ്യം പിൻവലിക്കാൻ താരത്തിന് നോട്ടീസ് നൽകി താരമായ ശോഭന ജോർജ് വിരണ്ടു. ഖാദി ബോർഡ് വിറ്റാൽപ്പോലും 50 കോടി കിട്ടില്ലെന്ന് അവർ പരസ്യമായി പറഞ്ഞിരുന്നു. ഏതായാലും സ്വകാര്യ സ്ഥാപനം പിൻവലിച്ച പരസ്യം വീണ്ടും ചാനലുകളിൽ പ്രത്യക്ഷപ്പെട്ടതോടെ ഇക്കാര്യത്തിൽ ഖാദി ബോർഡ് അനുരജ്ഞനത്തിന് തയ്യാറായെന്നാണ് വ്യാഖ്യാനം.
advertisement
ചർക്കയിൽ നൂൽ നൂൽക്കുന്ന പരസ്യത്തിലൂടെ സ്വകാര്യ സ്ഥാപനത്തിന് ലാഭവും ഖാദി ബോർഡിന് നഷ്ടവുമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ശോഭന ജോർജ് മോഹൻലാലിന് നോട്ടീസ് അയച്ചത്. സ്വകാര്യ സ്ഥാപനത്തിന് ഖാദിയുമായി യാതൊരു ബന്ധവുമില്ലെന്ന് നോട്ടീസിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. നോട്ട് അയച്ച വിവരം പരസ്യമായി മാധ്യമങ്ങളോട് പറഞ്ഞതാണ് മോഹൻലാലിനെ ചൊടിപ്പിച്ചത്. ഇതേത്തുടർന്നാണ് അദ്ദേഹം ഖാദി ബോർഡിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 23, 2019 10:11 PM IST