തിരുവനന്തപുരം: കേന്ദ്രസർക്കാർ എന്തിന് കേരളത്തിന് സഹായം നിഷേധിച്ചെന്ന് മനസിലാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂസ് 18 കേരളയുടെ റൈസിങ് കേരള കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന് പണം നിഷേധിച്ചത് ചരിത്രത്തിൽ ആദ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യു എ ഇ 100 മില്യൺ ഡോളർ നൽകാമെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു. വിദേശ ട്രസ്റ്റുകളിൽ നിന്ന് പണം വാങ്ങാമെന്ന നിർദ്ദേശവും പ്രധാനമന്ത്രി നൽകി. വാഗ്ദാനം സ്വാഗതം ചെയ്ത പ്രധാനമന്ത്രി പിന്നീട് നിലപാട് മാറ്റി. ആദ്യം തടസം പറയുമെങ്കിലും പിന്നീട് ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. എന്തിന് കേരളത്തിന് സഹായം നിഷേധിച്ചെന്ന് മനസിലാകുന്നില്ല.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ വിദേശസഹായം വാങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.