നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Covid 19 in Kerala | ഇന്ന് സംസ്ഥാനത്ത് 97 പേർക്ക് കോവിഡ്; 89 പേർക്ക് രോഗമുക്തി: മുഖ്യമന്ത്രി

  Covid 19 in Kerala | ഇന്ന് സംസ്ഥാനത്ത് 97 പേർക്ക് കോവിഡ്; 89 പേർക്ക് രോഗമുക്തി: മുഖ്യമന്ത്രി

  ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 65 പേർ വിദേശരാജ്യങ്ങളിൽ നിന്നു വന്നവരാണ്. സമ്പർക്കത്തിലൂടെ മൂന്നുപേർക്കാണ് കോവിഡ് ബാധിച്ചത്

  pinarayi vijayan press meet

  pinarayi vijayan press meet

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിച്ചു. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 65 പേർ വിദേശരാജ്യങ്ങളിൽ നിന്നു വന്നവരാണ്. സമ്പർക്കത്തിലൂടെ മൂന്നുപേർക്കാണ് കോവിഡ് ബാധിച്ചത്.

   ഒരാൾ മരിച്ചു. എക്സൈസ് വകുപ്പിലെ ഡ്രൈവർ കെ.പി.സുനിലാണ് മരിച്ചത്. ഇന്ന് രോഗം ബാധിച്ചവരിൽ 65 പേർ വിദേശത്തുനിന്ന് വന്നു. ഇതരസംസ്ഥാനത്തുനിന്ന് വന്ന 29 പേർക്ക് രോഗം സ്ഥിരീകരിച്ചു.

   TRENDING:KSEB Bill: ഉപഭോഗം മനസിലാക്കി ബിൽ തുക കണ്ടുപിടിക്കുന്ന സംവിധാനവുമായി KSEB; പ്രഖ്യാപനം ന്യൂസ് 18 പ്രൈംഡിബേറ്റിൽ [NEWS]ഓപ്പറേഷൻ കമലിന് മണിപ്പൂരിൽ റിവേഴ്‌സ്; വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് സുവർണാവസരമോ ? [NEWS]Rape in Moving Bus| മക്കളോടൊപ്പം പോയ അമ്മയെ ഓടുന്ന ബസിൽ ബലാത്സംഗം ചെയ്തു [NEWS]

   ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2794 ആയി. ‌1358 പേര്‍ ചികിൽസയിലുണ്ട്. 126839 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതിൽ 1967 പേർ ആശുപത്രികളിൽ. ഇന്ന് 190 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 1690 35 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 3149 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

   സെന്റിനൽ സർവയലൻസിന്റെ ഭാഗമായി 35032 സാംപിൾ പരിശോധിച്ചു. ഹോട്സ്പോടുകൾ 108 ആയി. റാപ്പിഡ് ടെസ്റ്റിന് സൗകര്യമില്ലാത്ത വിദേശ രാജ്യങ്ങളിൽ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കുന്നതിന് ചർച്ച നടക്കുന്നു. യുഎഇ ഖത്തർ എന്നീ രാജ്യങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. മറ്റു രാജ്യങ്ങിലെ പ്രവാസികൾക്ക് ഉപകരിക്കും.

   കോവിഡ് സ്ഥിരീകരിച്ചവർ ജില്ല അടിസ്ഥാനത്തിൽ

   തിരുവനന്തപുരം 5
   കൊല്ലം 13
   പത്തനംതിട്ട 11
   ആലപ്പുഴ 9
   കോട്ടയം 11
   ഇടുക്കി 6
   എറണാകുളം 6
   തൃശൂർ 6
   പാലക്കാട് 14
   മലപ്പുറം 4
   കോഴിക്കോട് 5
   കണ്ണൂർ 4
   കാസർകോട് 3

   കോവിഡ് മുക്തരായവർ ജില്ല അടിസ്ഥാനത്തിൽ

   തിരുവനന്തപുരം 9
   കൊല്ലം 8
   പത്തനംതിട്ട 3
   ആലപ്പുഴ 10
   കോട്ടയം 2
   എറണാകുളം 4
   തൃശൂർ 22
   പാലക്കാട് 11
   മലപ്പുറം 2
   കോഴിക്കോട് 1
   വയനാട് 2
   കണ്ണൂർ 4
   കാസർകോട് 11
   First published:
   )}